Skip to main content

രാജ്യം ഭരിക്കുന്ന സർക്കാർ നമ്മെ പിന്നോട്ട് നയിക്കുമ്പോൾ അതിനു നേർവിപരീതമെന്നോണം മുഴുവൻ ജീവിത നിലവാര സൂചികകളിലും ഒന്നാം സ്ഥാനം നേടി നമ്മുടെ കൊച്ചുകേരളം മുന്നോട്ട് കുതിക്കുകയാണ്

ലോകത്തെമ്പാടുമുള്ള സ്ത്രീകൾ യുദ്ധത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് സാർവദേശീയ വനിതാദിനം ആചരിക്കുന്നത്. പലസ്തീനിലെ സഹോദരിമാർ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന്‌ ഗാസ നേരിടുന്നത്.

ഏക സിവിൽ കോഡും പൗരത്വഭേദഗതി നിയമവും മുത്തലാഖും മുൻനിർത്തി ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ വലിയതോതിൽ വേട്ടയാടാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെവിടാൻ കൂട്ടുനിന്നത് ബിജെപി ഭരിക്കുന്ന ഗുജറാത്ത് സർക്കാരാണ്. എന്നാൽ, തളരാതെ വീറോടെ പോരാടിയ ബിൽക്കിസിന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എല്ലാ പിന്തുണയും നൽകി അവളോടൊപ്പം നിന്നു.

രാജ്യം ഭരിക്കുന്ന സർക്കാർ ഈ രീതിയിൽ നമ്മെ പിന്നോട്ട് നയിക്കുമ്പോൾ അതിനു നേർവിപരീതമെന്നോണം മുഴുവൻ ജീവിത നിലവാര സൂചികകളിലും ഒന്നാം സ്ഥാനം നേടി നമ്മുടെ കൊച്ചുകേരളം മുന്നോട്ട് കുതിക്കുന്നു. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രയത്നങ്ങൾ പ്രശംസനീയമാണ്. പ്രതിസന്ധി ഘട്ടത്തിലും അങ്കണവാടി, ആശാ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്കുള്ള ഓണറേറിയം വർധിപ്പിക്കാൻ ഈ സർക്കാർ തയ്യാറായി. കേരളത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും ഇന്ത്യയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കാനും വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചുവരേണ്ടത് അനിവാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.