Skip to main content

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം, 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി

സംസ്ഥാനത്തെ കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണ്. ഇതിനകം 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ്‌ ബിജെപിയിൽ ചേക്കേറിയത്‌. അടുത്തതാരെന്ന നിലയിലാണ് കാര്യങ്ങൾ. ബിജെപിയിലേക്ക് പോകാൻ വിലപേശൽ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്‌ദാനം ചെയ്‌തവരും ഇനിയും കോൺഗ്രസിലുണ്ട്.

കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും ബിജെപിക്കെതിരെയാണല്ലോ എന്ന ചിന്തയിലായിരുന്നു നിഷ്‌കളങ്കരായ ഒരുവിഭാഗം ജനങ്ങൾ. അങ്ങനെ വരുമ്പോൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്ന് കരുതി വോട്ട്‌ ചെയ്‌തു. ഇത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഇങ്ങനെ വോട്ടുചെയ്‌ത മുഴുവൻ ആളുകളും അഞ്ചുവർഷത്തെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞു. എല്ലാ അർഥത്തിലും ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ് 18 യുഡിഎഫ് എംപിമാരും സ്വീകരിച്ചതെന്ന് ജനങ്ങൾക്ക് ബോധ്യമായി.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.