Skip to main content

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം നടത്തിയത്‌ അഭിമാനപോരാട്ടം

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയും ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും കൂട്ടുപിടിച്ചും കേരളം നടത്തിയത്‌ അഭിമാനപോരാട്ടം. കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്‌ പിന്തുണ നൽകുകയാണ്‌ യുഡിഎഫും അവരുടെ എംപിമാരും.

ഗുജറാത്ത്‌ കലാപത്തിൽ ബിൽക്കീസ്‌ ബാനുവിനെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾക്ക്‌ ഭരണാധികാരികൾ സഹായം ചെയ്‌തു കൊടുക്കുന്ന രാജ്യത്ത്‌ എങ്ങനെയാണ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ച നാരീശക്തി നടപ്പാക്കുന്നത്‌. ബിൽക്കീസ്‌ ബാനു കേസിൽ പ്രതികളെ വെറുതെവിട്ടതും രാജ്യത്തിന്റെ അഭിമാനമായ ഗുസ്‌തിതാരങ്ങൾ നീതിക്കായി തെരുവിൽ പൊട്ടിക്കരഞ്ഞതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നാരീശക്തി’ മോഡലാണ്‌. ഈ വിഷയങ്ങളിലൊക്കെ മോദി മൗനംപാലിച്ചെങ്കിലും ബിജെപിയിലെ ഒരു വനിതാനേതാവു പോലും പ്രതികരിച്ചില്ല. രാജ്യത്ത്‌ എവിടെയൊക്കെ സ്‌ത്രീകൾക്കെതിരെ അക്രമം ഉണ്ടായപ്പോളും അവിടെയെല്ലാം മഹിളാ അസോസിയേഷൻ പ്രതിരോധം തീർത്തിട്ടുണ്ട്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.