Skip to main content

സിപിഐ എമ്മിന്റെ മതനിരപേക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗയും ആത്മപരിശോധന നടത്തണം

സിപിഐ എമ്മിന്റെ മതനിരപേക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗയും ആത്മപരിശോധന നടത്തണം. വിവിധ സംസ്ഥാനങ്ങളിലെ കോൺ​ഗ്രസ് നേതാക്കൾ പാർടി വിട്ട് ബിജെപിയിൽ ചേരുന്നത് എന്തുകൊണ്ടെന്ന് നേതൃത്വം ആത്മപരിശോധന നടത്തണം. മുമ്പ് കോൺ​ഗ്രസ് സർക്കാരിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തയാളാണ് നിലവിലെ അസമിലെ ബിജെപി മുഖ്യമന്ത്രി. ത്രിപുരയിൽ ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെട്ടത് കോൺ​ഗ്രസ് നേതൃത്വം ഒന്നടങ്കം ബിജെപിയിൽ ചേർന്നതോടെയാണ്. മോദി സർക്കാരിലെ പല മന്ത്രിമാരും ബിജെപി എംപിമാരും കോൺ​ഗ്രസിലെ പ്രമുഖ നേതാക്കളാണ്. ബിജെപിയുടെ പോഷക സംഘടനയായി കോൺഗ്രസ് മാറി.

പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെ സിപിഐ എം എന്നും എതിർത്തിട്ടുണ്ട്. എന്നാൽ രാഹുൽ ​ഗാന്ധി പ്രതിപക്ഷ പാർടി ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് അറസ്റ്റ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിലും സമാനരീതിയാണ് കോൺ​ഗ്രസ് സ്വീകരിച്ചത്. കോൺ​ഗ്രസിന്റെ അവസരവാദ നിലപാടാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്.

വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനാണ് കോൺ​ഗ്രസ് നേതൃത്വം നുണപ്രചാരണങ്ങൾ നടത്തുന്നത്. ബിജെപിക്ക് പകരം സിപിഐ എമ്മിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോവുകയാണ്. ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. മാറാട് വർ​ഗീയ കലാപം നടന്നത് യുഡിഎഫ് ഭരണകാലത്താണ്. കേരളത്തിലെ പത്ത് വർഷമായുള്ള എൽഡിഎഫ് ഭരണകാലത്ത് ഒരൊറ്റ വർ​ഗീയ കലാപം പോലും ഉണ്ടായില്ല. തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വർ​ഗീയ ശക്തിയുമായി സഖ്യമുണ്ടാക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കോലീബി അവിശുദ്ധ കൂട്ട് കെട്ട് കേരളത്തിൽ പലയിടത്തുമുണ്ടായി.

എൽഡിഎഫ് ഭരണത്തിന് കീഴിൽ വികസനവും മതസൗഹാർദ്ദവും സാക്ഷ്യം വഹിച്ച ജനങ്ങൾ കോൺ​ഗ്രസ് നയിക്കുന്ന യുഡിഎഫിനും ബിജെപി നയിക്കുന്ന എൻഡിഎയ്ക്കും തെരഞ്ഞെടുപ്പിൽ മറുപടി നൽകും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.