Skip to main content

കോൺഗ്രസ് അണികൾക്കല്ല, നേതാക്കൾക്കാണ് രാഷ്ട്രീയ വിദ്യാഭ്യാസം വേണ്ടത്

മുപ്പത്തിയെട്ട് നേതാക്കൾ ഒരു മാസം കൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു എന്നത് അത്ര ശുഭകരമായ വാർത്തയല്ല. നൂറുകണക്കിന് കോൺഗ്രസ്സ് നേതാക്കളാണ് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് ചേക്കേറിയത്. നിലവിലുള്ള ബിജെപി നേതാക്കന്മാരിൽ നല്ലൊരുപങ്കും മുൻ കോൺഗ്രസുകാരാണ്. 303 ബിജെപി എം പിമാരിൽ 112 പേരും കോൺഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്.

അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി, അധികാരത്തിന് വേണ്ടി ഇന്നലെ വരെ പറഞ്ഞത് തള്ളിപറഞ്ഞുകൊണ്ട് മറുകണ്ടം ചാടാൻ മടിയില്ലാത്തവരായി അവർ മാറി. മതനിരപേക്ഷ സങ്കൽപ്പങ്ങളോ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടേയില്ല എന്നത് അവരുടെ വ്യക്തിപരമായ പോരായ്മ മാത്രമല്ല. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സ് എന്ത് നിലപാടാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. അധികാരത്തിനായി എന്തും ചെയ്യുന്ന സംസ്കാരം കോൺഗ്രസിനെ എത്തിച്ചത് അവർക്കുതന്നെ കരകയറാനാവാത്ത ഗർത്തത്തിലാണ്.

വർഗ്ഗീയ വിരുദ്ധത ഊട്ടിയുറപ്പിച്ചില്ല എന്നതോ പോകട്ടെ, വർഗീയ പ്രീണനവും മൃദുഹിന്ദുത്വ സമീപനങ്ങളും അവർക്കുപോലും അവരെ ബിജെപിയിൽ നിന്ന് വേറിട്ടവരായി കാണാൻ കഴിയാതെയാക്കി.

കോൺഗ്രസ് അവരുടെ അണികൾക്കല്ല, മറിച്ച് നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്. പക്ഷേ അതിന് ശ്രമിക്കേണ്ടവർ തീവ്രവർഗീയ വാദികളുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വയ്ക്കുന്നവരും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും എന്ന് അഭിമാനത്തോടെ പറയുന്നവരുമൊക്കെയാണ് എന്നതാണ് ഗതികേട്.
 

കൂടുതൽ ലേഖനങ്ങൾ

ഒഞ്ചിയം രക്തസാക്ഷി ദിനം

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷികദിനം കടന്നുപോകുമ്പോൾ രാജ്യം വിധിനിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്‌. സാമ്രാജ്യത്വത്തിനും ജന്മി രാജഭരണത്തിനുമെതിരായ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യയിൽ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും ആശയങ്ങൾ ദൃഢമായത്.

സ. ഇ പി ജയരാജനെതിരായ തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സ. ഇ പി ജയരാജൻ ബിജെപി നേതാവിനെ ഒരു വർഷം മുൻപ്‌ കണ്ടകാര്യം വലിയ വിഷയമാക്കുകയാണ്‌ മാധ്യമങ്ങൾ. എതിർ രാഷ്‌ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്‌. എന്നാൽ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നു എന്ന്‌ അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന്‌ ലഭിക്കും. വടകരയിൽ ഉൾപ്പെടെ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്‌.

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.