ഇന്ന് കാൾ മാർക്സിന്റെ ചരമദിനമാണ്. എല്ലാവരും തുല്യതയോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമത്തിനായി വാദിക്കുക മാത്രമല്ല, അതിനായി വിപ്ലവ സമരത്തിൽ അണിനിരക്കണമെന്നും മാർക്സ് നിരന്തരം ഓർമ്മിപ്പിച്ചു. നവലിബറൽ മുതലാളിത്ത നയങ്ങൾ ലോകമെങ്ങും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ന് മാർക്സിന്റെ വാക്കുകൾക്കും മാർക്സിസത്തിനും പ്രാധാന്യം ഏറുകയാണ്. ചൂഷണത്തിലൂടെ ലാഭം കുന്നുകൂടുന്ന കോർപ്പറേറ്റ് കുത്തകകൾക്കെതിരെ ജനകീയ സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഈ സമരങ്ങളെ വർഗ്ഗീയതയും വംശീയ വിദ്വേഷവും പറഞ്ഞു ഭിന്നിപ്പിക്കുന്ന പ്രതിലോമ ശക്തികളെയും കരുതിയിരിക്കണം. നവലിബറൽ കാലത്തെ വിപ്ലവമുന്നേറ്റങ്ങൾക്ക് മാർക്സിന്റെ ഓർമ്മകൾ കരുത്തുപകരും.