Skip to main content

സംഘപരിവാർ നിലപാട്‌ മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട്‌ കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തൽക്കാലം വേണ്ട

സംഘപരിവാർ നിലപാട്‌ മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട്‌ കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തൽക്കാലം സ്വീകരിക്കാൻ നിർവാഹമില്ല. ജനങ്ങൾക്കെതിരായ പല കാര്യങ്ങളും എങ്ങനെയും നടപ്പാക്കാൻ ഭരണാധികാരികൾ വാശിപിടിക്കാറുണ്ട്‌. അത്തരം നടപടികളെ ഫലപ്രദമായി ചെറുത്ത പാരമ്പര്യമാണ്‌ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനുള്ളത്‌. അവിടെയെല്ലാം ജനങ്ങൾ വിജയിച്ചതാണ്‌ ചരിത്രം.

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ തന്റെ പേരുകൂടി പരാമർശിച്ച പ്രതിപക്ഷ നേതാവിന്‌ എന്തുപറ്റിയെന്ന്‌ അദ്ദേഹത്തിന്റെ അണികൾതന്നെ ചിന്തിക്കുന്ന സ്ഥിതിയാണ്‌. കോൺഗ്രസ്‌ മുഖ്യമന്ത്രിമാരായിരുന്ന 12 പേരാണ്‌ ഇപ്പോൾ ബിജെപിയിലുള്ളത്‌. സംസ്ഥാന അധ്യക്ഷന്മാരും എഐസിസി പ്രധാനികളുമെല്ലാം അക്കൂട്ടത്തിലുണ്ട്‌. ഇനിയും ആളുകൾ പോകാൻ തയ്യാറെടുക്കുന്നു. ന്യായീകരണമായി മറ്റാരുടെയെങ്കിലും പേര്‌ പറഞ്ഞാൽ ജനം വിശ്വസിക്കില്ല.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.