Skip to main content

മോദി പിന്തുടരുന്നത് ഹിറ്റ്ലറുടെ രീതി

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച വേളയിൽ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ ഇങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടാക്കി തടങ്കലിൽ വയ്ക്കുന്നത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്നത് വ്യക്തമാണ്. മോദി ഭരണത്തിൽ ജനാധിപത്യം പുലരില്ല എന്നത് കൂടുതൽ വ്യക്തമാവുകയാണ്. ലോക്സഭയുടെ അവസാനസമ്മേളനക്കാലത്ത് 140ലേറെ പാർലമെന്റ് അംഗങ്ങളെ ഓരോ തൊടുന്യായങ്ങൾ പറഞ്ഞു പുറത്താക്കിയിട്ടാണ് പല പ്രധാന ബില്ലുകളും പാസാക്കിയത്. ഹിറ്റ്‌ലർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും നിയമം ആയിരിക്കും എന്ന ഒരു ചട്ടം ഹിറ്റ്ലർ പാസാക്കിയിരുന്നു. ജർമ്മൻ പാർലമെന്റിലെ കമ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകളെയും നേരിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. ഇതേ രീതിയാണ് മോദിയും പിന്തുടരുന്നത്.

ഏതാനും മാസം മുമ്പാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡെൽഹിയിലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. അദ്ദേഹം ഇപ്പോഴും തടങ്കലിലാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ, കെജ്രിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് കോൺഗ്രസ് ചോദിച്ചത്. ജനാധിപത്യം ധ്വംസനത്തിനെതിരെ തത്വാധിഷ്ഠിതമായ ഒരു നിലപാട് കോൺഗ്രസ് എടുക്കുന്നില്ല എന്നത് ഇത്തരുണത്തിൽ പറയാതിരിക്കാൻ ആവില്ല.

രാജ്യത്തെ ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്ന ഈ വേളയിൽ എല്ലാ ജനാധിപത്യവാദികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.