മതത്തിന്റെ പേര് പറഞ്ഞു പൗരത്വം നിഷേധിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ ജനസാഗരമാണ് ഇന്ന് കാസർഗോഡ് കാഞ്ഞങ്ങാട് നടന്ന ബഹുജനറാലിയിൽ അണിചേർന്നത്. പൗരത്വ ഭേദഗതി നിയമം ഉയർത്തിക്കാട്ടി പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പായി ഈ പ്രതിഷേധം മാറി.