Skip to main content

അതികഠിനമായ ചൂടും, ഉഷ്‌ണ തരംഗവും മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കണമെന്ന് ബഹുജനങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു

 

അതികഠിനമായ ചൂടും, ഉഷ്‌ണ തരംഗവും മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കണമെന്ന് ബഹുജനങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു. ആവശ്യമായിടങ്ങളിലെല്ലാം താല്‍കാലിക തണ്ണീര്‍പന്തലുകളും, തണലിടങ്ങളും ഒരുക്കാന്‍ പാര്‍ടിയുടെയും ബഹുജന-സര്‍വീസ്‌ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയുടെയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. കുടിവെള്ള ക്ഷാമം പരിഹരിക്കാനും രംഗത്തിറങ്ങണം. ഏതൊക്കെ തരത്തില്‍ ഇടപെടേണ്ടതുണ്ടോ അതൊക്കെ നിര്‍വഹിക്കണം.

സംസ്ഥാനത്ത്‌ പലയിടത്തും താപനില 40 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണ്‌. പാലക്കാട്‌, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ മറ്റ്‌ ജില്ലകളിലും കടുത്ത ചൂടാണ്‌. സ്വാഭാവികമായും ജലസ്രോതുസ്സുകള്‍ വറ്റാനിടയുണ്ട്‌. കുടിവെള്ളക്ഷാമം അനുഭവപ്പെട്ടേക്കാം. സൂര്യാതപമേറ്റ്‌ മരണങ്ങളുമുണ്ടായി. ഈ സാഹചര്യം നേരിടാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത്‌ നടപടികള്‍ക്ക്‌ തീരുമാനിച്ചിട്ടുണ്ട്‌.

സര്‍ക്കാരും, തദ്ദേശ സ്ഥാപനങ്ങളും, ബഹുജനങ്ങളും യോജിച്ച്‌ ഈ സാഹചര്യത്തെ നേരിടണം. മനുഷ്യര്‍ക്ക്‌ മാത്രമല്ല, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവജാലങ്ങള്‍ക്കും വെള്ളം ലഭിക്കുന്നു എന്നുറപ്പുവരുത്തണം. ഇത്‌ നമ്മുടെ ഉത്തരവാദിത്വമാണെന്നുകണ്ട്‌ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, അതീവ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.