ആർഎസ്‌എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ ആശയമാണ്. മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആഭ്യന്തര ശത്രുക്കളെന്ന് ആർഎസ്‌എസ് പ്രഖ്യാപിച്ചു. ഹിറ്റ്‌ലർ ജൂതരെ കൊലപ്പെടുത്തിയപ്പോൾ ലോകത്ത് അപലപിക്കാതിരുന്നത് ആർഎസ്എസ് മാത്രമാണ്. ഉദാത്തവും അനുകരണീയവുമായ മാതൃക എന്നാണ് കൂട്ടക്കൊലയെ അവർ വിശേഷിപ്പിച്ചത്.
ആശയപരമായി ഹിറ്റ്‌ലറുടെ നയങ്ങളാണ് നടപ്പാക്കുന്നതെങ്കിൽ സംഘടനാപരമായി മുസോളിനിയുടെ രീതിയാണ്. ആ കാലത്തുതന്നെ മുസോളിനിയെ നേരിട്ടുകണ്ട് അവർ ആശയങ്ങൾ സ്വീകരിച്ചിരുന്നു.