Skip to main content

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല. അതാണ് അങ്ങനെയുള്ള രാജ്യങ്ങള്‍ ഇന്ത്യയിലെ പൗരത്വ നിയമത്തില്‍ ആശങ്ക അറിയിച്ചത്. പൗരത്വ ഭേദഗതി കേരളത്തിലെ മതനിരപേക്ഷമനസും അംഗീകരിക്കുന്നില്ല.ആര്‍എസ്എസ് അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. ഭരണഘടനയെ പിച്ചിചീന്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ജുഡീഷറിയില്‍ പോലും ഇടപെടുന്നു.

അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരായി ഉപയോഗിക്കുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തന്നെ ജയിലില്‍ ഇട്ടു. തങ്ങള്‍ക്ക് തോന്നുന്നത് എന്തും ചെയ്യും എന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇടത് പാര്‍ട്ടികള്‍ മാത്രമാണ് അത് വേണ്ട എന്ന് പറഞ്ഞത്.

ഇലക്ടറല്‍ ബോണ്ട് രാജ്യത്തിന് വേണ്ടതല്ല എന്ന് കോടതിക്ക് കണ്ടെത്തേണ്ടി വന്നു. കണക്കുകള്‍ പുറത്ത് വിടാന്‍ കോടതിക്ക് കടുത്ത ഭാഷയില്‍ പറയേണ്ടി വന്നു. നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളെ ആകെ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാർ. ലോകത്ത് ഒരിടത്തും അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചിട്ടില്ല. ഭരണഘടന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. ലോക രാജ്യങ്ങള്‍ ഈ നിയമത്തിനെതിരെ ആശങ്ക അറിയിച്ചു.

ആറ് വിഭാഗങ്ങള്‍ക്ക് മാത്രമാക്കി കേന്ദ്രം ഇപ്പോള്‍ നിയമം കൊണ്ടുവന്നു. ആ ആറ് വിഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ഇല്ല. മുസ്ലീങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത് എന്ന് ആശങ്കപ്പെട്ടാല്‍ തെറ്റ് പറയാനാകില്ല. പൗരത്വത്തിന് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് ഹിന്ദു പൂജാരികളില്‍ നിന്നാണ് എന്ന് ഒരു പത്രം ഹെല്‍പ്പ് ലൈന്‍ വഴി ചോദിച്ചപ്പോള്‍ മറുപടി കിട്ടി. ഇങ്ങനെ ഈ രാജ്യത്തെ ജനങ്ങളുടെ പൗരത്വം തീരുമാനിക്കേണ്ടത് പൂജാരിമാരാണോ?
 

കൂടുതൽ ലേഖനങ്ങൾ

രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള ടീച്ചറുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു

സ. ടി എം തോമസ് ഐസക്

പൊതുവെ മാന്യമായ സംവാദാത്മക സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ശക്തമായ അഭിപ്രായ പ്രകടനങ്ങളും വാക്പോരും ഒക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

ജനാധിപത്യത്തെ എങ്ങനെയും സംരക്ഷിക്കുകയെന്ന പരമപ്രധാനമായ കടമ നിർവഹിക്കണമെന്ന സന്ദേശമാണ് ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തി നമ്മളോട് ആവശ്യപ്പെടുന്നത്

സ. കെ രാധാകൃഷ്ണൻ

ഭരണഘടനാ ശിൽപ്പിയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ധിഷണാശാലിയുമായ ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തിയാണ് ഇന്ന്. ഇന്ത്യൻ ഭരണഘടനയ്ക്ക് മികച്ച അടിസ്ഥാനമൊരുക്കുന്നതിൽ അംബേദ്കറിന്റെ പങ്ക് വളരെ നിസ്തുലമാണ്.

ഡോ. ബിആർ അംബേദ്‌കർ സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളി

സ. പിണറായി വിജയൻ

സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളിയായിരുന്നു ഡോ. ബിആർ അംബേദ്‌കർ. ജാതി വ്യവസ്ഥക്കെതിരെയും ജാതീയമായ പീഡനങ്ങൾക്കെതിരെയും അദ്ദേഹമെടുത്ത ഉറച്ച നിലപാട് ഇപ്പോഴും വലിയ പ്രചോദനം നൽകുന്നു.

യുഡിഎഫിന് സിഎഎയെ പറ്റി പ്രതികരിക്കാൻ സൗകര്യമില്ലാത്തത് സംഘപരിവാർ അജണ്ടയോടൊപ്പം ചേരുന്നതുകൊണ്ട്

സ. പിണറായി വിജയൻ

പൗരത്വ ഭേദഗതി നിയമത്തിൽ കോണ്‍ഗ്രസ് പ്രകടനപത്രിക നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്? നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയാത്തത് എന്തുകൊണ്ടാണ്? സംഘപരിവാര്‍ അജണ്ടയോടൊപ്പം ചേരുന്നത് കൊണ്ടാണ് യുഡിഎഫിന് ഈ വിഷയത്തിൽ പ്രതികരിക്കാൻ "സൗകര്യമില്ലാ"തെ വരുന്നത്.