Skip to main content

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്. 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിലെ കമ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മർദ്ദിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് ആഗസ്ത് രണ്ട് കുടിയാന്മല രക്തസാക്ഷി ദിനാചരണം ഉണ്ടായത്. അവിടെ നടന്ന പരിപാടിയിൽ ജോസഫിനൊപ്പം ഞാനും പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം ജോസഫിൻ്റെ വീട്ടിൽ വച്ചാണ് ഞങ്ങളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തത്. ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ജോസഫ് വർധിത വീര്യത്തോടെ പാർടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മികച്ച സംഘാടകനായി വളർന്ന അദ്ദേഹം മികച്ച പ്രാസംഗികനുമായിരുന്നു. പാർടി ജില്ലാ കമ്മിറ്റിയംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും ഉയർന്നു. കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് എന്ന നിലയിൽ സഹകരണ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചു. വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ട ജോസഫ് അസുഖബാധിതനായപ്പോൾ ഈയിടെ ആശുപത്രിയിലും ചെന്ന് കണ്ടിരുന്നു. ജില്ലയിൽ പൊതുവേയും തളിപ്പറമ്പിലും മലയോരമേഖലകളിലും മികവാർന്ന നേതൃപാടവ ശേഷിയിലൂടെ ജനങ്ങളെ പാർടിയോട് കൂടുതൽ ഇണക്കി ചേർത്ത നേതാവിനെയാണ് കെ എം ജോസഫിൻ്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. പാർടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.