Skip to main content

അനീതികൾക്കെതിരെയും വിഭാഗീയകൾക്കെതിരെയുമുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം

തുല്യതയ്ക്കായും മാനവികതയ്ക്കായും ഇന്നും തുടരുന്ന പോരാട്ടങ്ങളിൽ മലയാളികളുടെ സംഭാവനകളിലൊന്നായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണിന്ന്. ഓരോ മലയാളിയും അഭിമാനത്തോടെ തങ്ങളുടെ ചരിത്രത്തെ സ്മരിക്കേണ്ട ദിനം.

വൈക്കം ക്ഷേത്രത്തിന് സമീപത്തുള്ള പൊതുനിരത്തിൽ ജാതിഭേദമന്യെ എല്ലാവർക്കും വഴി നടക്കാനുള്ള അവകാശത്തിനും രാജഭരണകാലത്ത് നിലനിന്ന അയിത്തത്തിനെതിരെയും ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ച് 1924 മാര്‍ച്ച് 30ന് തുടങ്ങി 1925 നവംബര്‍ വരെ നീണ്ടുനിന്ന ചരിത്ര പ്രക്ഷോഭം കേരള നവോത്ഥാനത്തിലെ ഉജ്ജ്വലമായ ഏടാണ്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയില്‍ അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരത്തിന് ശ്രീ നാരായണഗുരു, മഹാത്മാ ഗാന്ധി, കുമാരനാശാന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയ മഹാരഥന്മാരുടെ പിന്തുണയുണ്ടായിരുന്നു. അവകാശപ്പോരാട്ടം എന്നതിനൊപ്പം തന്നെ സാമുദായികസൗഹാര്‍ദ്ദം വളര്‍ത്തുന്നതിലും വൈക്കം സത്യാഗ്രഹം പ്രധാന പങ്ക് വഹിച്ചു.കൊടിയ അനീതിക്കെതിരെയുള്ള വൈക്കം സത്യാഗ്രഹത്തിന്റെ വിജയം നമ്മുടെ രാജ്യത്തെ സാമൂഹ്യപ്രക്ഷോഭങ്ങൾക്ക് ഇന്ധനം പകർന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം തച്ചുടയ്ക്കാനും മനുസ്മൃതിയില്‍ പറയുന്ന ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനും 1925ല്‍ ആരംഭിച്ച ആര്‍എസ്എസ് എന്ന അര്‍ദ്ധഫാസിസ്റ്റ് സംഘടന നടത്തുന്ന ശ്രമങ്ങള്‍ക്കും വൈക്കം സത്യാഗ്രഹത്തോളം തന്നെ പഴക്കമുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്നും, ഇന്നത്തെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന അപകടകരമായ മൃദുഹിന്ദുത്വത്തിന് നമ്മുടെ നാടിനെ വിട്ടുകൊടുക്കില്ല എന്നും ഓരോ പൗരരും പ്രതിജ്ഞയെടുക്കേണ്ട സമയം കൂടിയാണ് കേരളചരിത്രത്തിലെ ഈ ജ്വലിക്കുന്ന സമരത്തിന്റെ ഓര്‍മ്മദിനം.

അനീതികൾക്കെതിരെ, വിഭാഗീയകൾക്കെതിരെയുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.