Skip to main content

ബിജെപിക്ക്‌ വളരാൻ അവസരമൊരുക്കിയത്‌ കോൺഗ്രസ്‌

ഒരുകാലത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോൺഗ്രസ് മെല്ലെ, മെല്ലെ ബിജെപിയായി മാറുകയാണ്. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കുന്നതിനു പകരം ആർഎസ്എസ് നിലപാട് ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസ്‌ ശ്രമിച്ചത്‌. കോൺഗ്രസാണ് ബിജെപിക്ക്‌ ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നത്‌.

ഏക സിവിൽ കോഡ്‌ വിഷയത്തിൽ ഹിമാചൽപ്രദേശിലെ കോൺഗ്രസ്‌ മന്ത്രി അതിനെ സ്വാഗതം ചെയ്‌തു. പാർലമെന്റിൽ ശക്തമായി പ്രതികരിക്കുന്ന കോൺഗ്രസിനെ കാണാൻ കഴിഞ്ഞില്ല. കേന്ദ്രസർക്കാർ ഡൽഹിയിലെ കെജ്രിവാളിന്റെ സർക്കാരിനെതിരായ നടപടികൾ കനപ്പിച്ചപ്പോൾ അതിൽ സുപ്രീംകോടതി ഇടപെട്ടു. കേന്ദ്ര നിലപാട്‌ തെറ്റാണെന്ന്‌ കോടതി പറഞ്ഞു. എന്നാൽ കോടതിവിധി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ ഇറക്കിയതിനെ രാജ്യമാകെ എതിർത്തെങ്കിലും ഒരക്ഷരം സംസാരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല.

അയോധ്യയിൽ പ്രാണപ്രതിഷ്‌ഠ നടത്തിയപ്പോൾ ഹിമാചലിലെ കോൺഗ്രസ്‌ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ കോൺഗ്രസ്‌ നേതാവ്‌ പറഞ്ഞത്‌ അധികാരത്തിൽ എത്തിയാൽ അവിടെ രാമക്ഷേത്രം നിർമിക്കുമെന്നാണ്‌. കർണാടകയിലെ കോൺഗ്രസ്‌ സർക്കാർ ആ ദിവസം പ്രത്യേക പൂജ നടത്താൻ ഉത്തരവിട്ടു. വെള്ളിയുടെ ഇഷ്‌ടിക കൊടുത്തയച്ചവരും ഉണ്ട്‌. രാഹുൽ ഗാന്ധി ആ ദിവസം പ്രത്യേകം ഭജനയിരിക്കാൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിക്കെതിരെ വിവിധ സ്ഥലങ്ങളിൽ കേസുണ്ടെന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവ് പറഞ്ഞത്. അതിൽ രാമക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിനുള്ള കേസുണ്ടോ എന്ന്‌ അദ്ദേഹം പരിശോധിക്കണം.

മണിപ്പുർ വിഷയത്തിൽ ആനി രാജ പ്രതികരിക്കാൻ മുന്നിലുണ്ടായിരുന്നു. രാഹുൽ ഗാന്ധിയോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളോ അവിടെ ഉണ്ടായിരുന്നോ? സിഎഎ വിഷയത്തിൽ സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ഏതെങ്കിലും ഒരു കോൺഗ്രസുകാരന്റെ പേര് അതിലുണ്ടോ? കേരളത്തിൽ കൂട്ടായ പ്രതിഷേധത്തിൽ കോൺഗ്രസ്‌ പങ്കെടുക്കാതിരുന്നത്‌ കേന്ദ്രനേതൃത്വം ഇടപെട്ടതിനാലാണെന്നാണ്‌ കരുതുന്നത്.

ജയിലിൽ പോകാൻ ഭയന്നിട്ടാണ് നേതാക്കൾ ബിജെപിയിൽ പോകുന്നതെന്നാണ്‌ രാഹുൽ ഗാന്ധി പറയുന്നത്‌. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്?കോൺഗ്രസ്‌ ഭരിക്കുമ്പോൾ അന്യായമായി എത്ര പേരെ ജയിലിലടച്ചിട്ടുണ്ട്‌. എന്നിട്ട് അവർ ആരെങ്കിലും പാർടി മാറിയോ?
 

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.