Skip to main content

അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് കേന്ദ്രം പ്രതിപക്ഷത്തെ വേട്ടയാടുമ്പോള്‍ കോൺഗ്രസിന് ഇരട്ടത്താപ്പ്

അന്വേഷണ ഏജൻസികളെ ദുരുപയോ​ഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രം വേട്ടയാടുമ്പോള്‍ കോൺ​ഗ്രസിന് ഇരട്ടത്താപ്പാണ്. കേന്ദ്ര അന്വേഷണ ഏജൻസികള്‍ എല്ലാ പ്രതിപക്ഷ പാര്‍ടികള്‍ക്കുമെതിരെ നീങ്ങുകയാണ്. എന്നാൽ അന്വേഷണം കോൺ​ഗ്രസിനെതിരെ വരുമ്പോള്‍ അവര്‍ അതിനെ എതിര്‍ക്കും. മറ്റു പാര്‍ടികള്‍ക്കെതിരെ വരുമ്പോള്‍ അവര്‍ കേന്ദ്ര ഏജൻസിക്കൊപ്പം നിൽക്കും. ഇതാണ് കോൺ​ഗ്രസ് നിലപാട്. ഒരുവർഷം മുമ്പ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തപ്പോൾ കോൺ​ഗ്രസിന്റെ ചോദ്യം എന്തുകൊണ്ട് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു.

കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസിന്റെ അഖിലേന്ത്യനിരയാകെ പങ്കെടുത്തു. പക്ഷേ, അവരുടെ സമീപനത്തിൽ മാറ്റമുണ്ടോ? അതിനു ശേഷമാണ് കേരളത്തിൽ കിഫ്ബിക്കെതിരായ നീക്കത്തിന്റെ ഭാ​ഗമായി ഇഡി, തോമസ് ഐസക്കിന് നോട്ടീസ് നൽകിയത്. ആ നോട്ടീസ് അയച്ച ഇഡിയുടെ കൂടെയാണ് കേരളത്തിലെ പ്രതിപക്ഷനേതാവും കോൺ​ഗ്രസും നിൽക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.