Skip to main content

അങ്കണവാടികളിലെ 3.5 ലക്ഷം കുട്ടികളുടെ ഉച്ചഭക്ഷണ വിഹിതവും കേന്ദ്രം വെട്ടി, രണ്ടു വർഷമായി 100 ശതമാനം ചെലവും വഹിക്കുന്നത് കേരളം

അങ്കണവാടികളിലെ മൂന്നരലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രസർക്കാരിന്റെ കേരളപ്രതികാരം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്‌ചയിൽ രണ്ടുദിവസം പാൽ, മുട്ട എന്നിവ സംസ്ഥാന സർക്കാർ മുടങ്ങാതെ നൽകുമ്പോഴാണ്‌ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ കൊച്ചുകുഞ്ഞുങ്ങളെയും കരുവാക്കുന്നത്‌.

ആകെ നൽകിയിരുന്ന ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്രം നൽകാതായിട്ട്‌ രണ്ടുവർഷം കഴിഞ്ഞു. അങ്കണവാടികൾ ഉൾപ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക്‌ (ഐസിഡിഎസ്‌) 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ ഒരു രൂപപോലും കേന്ദ്രവിഹിതമായി സംസ്ഥാനത്തിന്‌ നൽകിയിട്ടില്ല. 100 ശതമാനം കേന്ദ്രവിഹിതവുമായി 1975ൽ ആരംഭിച്ച പദ്ധതിയോടാണ്‌ ഈ സമീപനം. ചെലവ്‌ പിന്നീട് 90:10 എന്ന ക്രമത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി പുനർനിശ്ചയിച്ചു. പിന്നീട്‌ 75:25 എന്നാക്കി. രണ്ടാം യുപിഎ സർക്കാർ 2013ൽ 60:40 എന്ന്‌ മാറ്റി. ബിജെപി അധികാരമേറ്റതോടെ കേന്ദ്രവിഹിതം പൂർണമായും നിർത്തി. നിലവിൽ 100 ശതമാനവും കേരളം വഹിക്കുന്നു.

സംസ്ഥാനം നൽകിയ 376 കോടി രൂപയിലാണ്‌ പ്രവർത്തനം മുടങ്ങാതെ മുന്നോട്ടുപോയത്‌. ഇതിൽ ഈ വർഷത്തെ 39 കോടി രൂപയിൽ നിന്നാണ്‌ ഐസിഡിഎസിനു കീഴിലെ 2600ൽ അധികം ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, ക്ഷേമം, വികാസം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ്‌ ഐസിഡിഎസ്‌ പ്രവർത്തനം.

258 പ്രോജക്ട്‌ ഓഫീസും 14 പ്രോഗ്രാം ഓഫീസുമാണ്‌ ഐസിഡിഎസിനുള്ളത്‌. നിലവിലുള്ള മിനിസ്റ്റീരിയൽ തസ്‌തികകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനും ഐസിഡിഎസ് സൂപ്പർവൈസറായി കരാർ നിയമനങ്ങൾ മതിയെന്നും കേന്ദ്ര നിർദേശമുണ്ട്‌. ഐസിഡിഎസ് പദ്ധതികളിൽ ശമ്പളവിതരണത്തിനുണ്ടായ സാങ്കേതിക തടസ്സങ്ങളെ ‘ശമ്പളമില്ല’ എന്ന രീതിയിൽ അവതരിപ്പിച്ച മാധ്യമങ്ങളും ഈ അനീതി മറച്ചുവച്ചു. സാധാരണ എല്ലാ മാസവും മൂന്നാം പ്രവൃത്തി ദിവസത്തിലാണ് വകുപ്പിലെ ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ബിൽ ബുക്ക് മാറുന്നതിന്റെ നടപടി ക്രമങ്ങളുണ്ട്‌. ആ ദിവസങ്ങളിലെ ട്രഷറി, ബാങ്കുകളുടെ അവധി കഴിഞ്ഞാണ് ശമ്പളബില്ലുകൾ പാസാക്കി വിതരണം ചെയ്തത്‌.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.