Skip to main content

സ. കെ വി രാമകൃഷ്ണന് ആദരാഞ്‌ജലികൾ

കർഷക പ്രസ്ഥാനത്തിന്റെ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സ. കെ വി രാമകൃഷ്ണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കാർഷിക ജില്ലയായ പാലക്കാട്ട് നിന്ന് കർഷകപ്രസ്ഥാനത്തിലൂടെ വളർന്ന അദ്ദേഹം കേരളത്തിന്റെയാകെ കർഷക പ്രസ്ഥാനത്തെ നയിച്ചു.

ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കുമരനെല്ലൂർ ജനിച്ച അദ്ദേഹം ബാലസംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും പ്രവർത്തകനായിരുന്നു. തുടർന്ന് കർഷകസംഘത്തിലും പാർടി സംഘടനാ രംഗത്തും പ്രവർത്തിച്ചു. തൃത്താല മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്ന ചുമതല ഏറ്റെടുക്കാനാണ് പാലക്കാട്ടേക്ക് വന്നത്. പാർടിയുടെ അട്ടപ്പാടി, പാലക്കാട്, ചിറ്റൂർ എന്നീ ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വളരെ ദുഷ്കരമായ ഒരു കാലഘട്ടത്തിലാണ് കെവിആർ അട്ടപ്പാടി ഏരിയാ സെക്രട്ടറിയായത്. ഓരോ കേഡറുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് അനുയോജ്യമായ ചുമതലകൾ ഏൽപ്പിക്കുന്നതിൽ സവിശേഷമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. പാർടി പ്രവർത്തകരെ കൂട്ടി യോജിപ്പിച്ച് പാർടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അസുഖബാധിതനായിരിക്കുമ്പോഴും പാർടി പ്രവർത്തനങ്ങളിൽ പരമാവധി സജീവമായിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ കർഷക പ്രസ്ഥാനത്തിനും പാലക്കാട്ടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.