Skip to main content

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു. പാകിസ്ഥാന്റെ അല്ല ലീഗിന്റെയാണ് കൊടിയെന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാട്ടിയില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്. പിന്നെങ്ങനെ കോൺ​ഗ്രസ് ഫാസിസത്തെ നേരിടും? ബിജെപി സ്ഥാനാർഥികളിൽ 417 പേരിൽ 318 പേരും കോൺഗ്രസിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും വന്നവരാണ്. രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ വിമർശിക്കുന്ന സമയത്ത് സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ നോക്കണം. ബിജെപിയിൽ ആളുകൾ ചേക്കേറുന്നത്‌ തടയുകയാണ്‌ കോൺഗ്രസ്‌ ചെയ്യേണ്ട പ്രധാന ജോലി. കോൺഗ്രസിൽ നിന്ന്‌ ബിജെപിയിലേക്കുള്ള കുത്തൊഴുക്ക്‌ രാഹുൽ ഗാന്ധി ഗൗരവമായി എടുക്കുന്നില്ല.

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. കടുത്ത ഫാസിസ്റ്റ് അജണ്ടയിലേക്ക് കൈവഴി തുറന്നത് പൗരത്വ ഭേദഗതി നിയമത്തിലൂടെയാണ്. അതിനെ എതിർത്തത് ഇടതുപക്ഷം മാത്രമാണ്. പൗരത്വനിയമം അംഗീകരിക്കില്ലെന്നു കേരളത്തെപ്പോലെ പറയാൻ കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിലെയും തെലങ്കാനയിയെും മുഖ്യമന്ത്രിമാർ തയ്യാറല്ല. പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ പറയുമ്പോൾ നിങ്ങൾക്കു നടപ്പാക്കേണ്ടിവരുമെന്നാണ്‌ കോൺഗ്രസ്‌ പറയുന്നത്‌. കേരളത്തിന്റെ നിലപാടിന് പിന്തുണ നൽകേണ്ടതിനു പകരമാണ്‌ പ്രതിപക്ഷനേതാവ്‌ വിഡി സതീശൻ ഉൾപ്പെടെ ഈ നിലപാടെടുക്കുന്നത്‌. ദേശീയ നേതൃത്വത്തോട്‌ ചോദിച്ചപ്പോൾ നാളെ അഭിപ്രായം പറയാമെന്നു പറഞ്ഞിട്ട്‌ ഇന്നുവരെ പറഞ്ഞിട്ടില്ല. ന്യായ്‌ യാത്രയ്‌ക്കിടെ രാഹുൽ പറയുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. പ്രകടനപത്രികയിലും പറഞ്ഞില്ല. മത്‌സരിക്കാനെത്തിയപ്പോഴും രാഹുൽ ഗാന്ധി ഈ വിഷയത്തെ പറ്റി മിണ്ടാൻ തയ്യാറാകുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.