ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വം ഏകാധിപത്യത്തിലേക്കുള്ളതാണ്. കഴിഞ്ഞ പത്തുവർഷം ജനാധിപത്യ മൂല്യങ്ങളെ ബിജെപി വെല്ലുവിളിച്ചു. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തു. ഭരണഘടന സംരക്ഷിക്കാൻ ബിജെപിയുടെ തോൽവി അനിവാര്യമാണ്.
മോദിസർക്കാരിനെ താഴെ ഇറക്കാൻ ഇന്ത്യ മുന്നണിയിലുള്ള എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ, കേരളത്തിലെ യുഡിഎഫ് നേതാക്കൾ ചോദിക്കുന്നത് മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്. കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേരുന്നത് എന്താണെന്നത് അവർ പരിശോധിക്കണം. ബിജെപിയെയും വർഗീയതയെയും കോൺഗ്രസ് എതിർക്കുന്നില്ല എന്നുള്ളത് തന്നെയാണ് അതിന് കാരണം. യുഡിഎഫിനൊരു വോട്ട് കൊടുക്കുക എന്ന് പറഞ്ഞാൽ അത് ബിജെപിക്ക് വോട്ട് കൊടുക്കുന്നതിനു തുല്യമായി കണക്കാക്കാവുന്നതാണ്.
മോദിയുടെ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം എന്നും നിലപാട് സ്വീകരിച്ചു. സിഎഎയ്ക്കതിരെ സിപിഐ എം നിരന്തരം പോരാടുന്നു. പ്രതിഷേധത്തെത്തുടർന്ന് ആദ്യം അറസ്റ്റിലായത് സിപിഐ എം നേതാക്കളാണ്. എന്നാൽ ചില പ്രതിപക്ഷ നേതാക്കാൾ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇടതുപക്ഷം മാത്രമാണ് ശരിയായ നിലപാട് സ്വീകരിക്കുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാൻ കരുത്തുള്ള പ്രസ്ഥാനം എൽഡിഎഫ് മാത്രമാണ്.