Skip to main content

ഇലക്ടറൽ ബോണ്ട്‌, പ്രതിപക്ഷ നേതാവ്‌ പച്ചനുണ പറയുന്നു

സിപിഐ എം ഇലക്ടറൽ ബോണ്ടിലൂടെ പണം കൈപ്പറ്റിയെന്ന പച്ചനുണ പ്രചരിപ്പിക്കുകയാണ്‌ പ്രതിപക്ഷ നേതാവുൾപ്പെടെ യുഡിഎഫ്‌ നേതാക്കൾ. സിപിഐ എം പണം വാങ്ങിയതിന്‌ തെളിവുണ്ടെന്നാണ്‌ അവകാശവാദം. തെളിവ്‌ കാണിക്കൂ എന്ന്‌ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത്‌ പിന്നീടാവാമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പച്ചനുണക്ക്‌ എങ്ങനെയാണ്‌ തെളിവ്‌ ഹാജരാക്കുക. രാജ്യം മുഴുവൻ അറിയാവുന്ന കാര്യത്തിൽ നുണ പറഞ്ഞ്‌ എന്തിനാണ്‌ അദ്ദേഹം പരിഹാസ്യനാകുന്നത്‌.

ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌ത ഏക പാർടിയാണ്‌ സിപിഐ എം. ഇരുകമ്യൂണിസ്‌റ്റ്‌ പാർടികളും അഴിമതിയുടെ ചില്ലിക്കാശ്‌ കൈപ്പറ്റിയിട്ടില്ല. 8,251 കോടി ബിജെപിയും 1,252 കോടി കോൺഗ്രസും വാങ്ങി. അതേക്കുറിച്ച്‌ ഞങ്ങൾ പറയുക തന്നെ ചെയ്യും. ഇലക്ടറൽ ബോണ്ടിലൂടെ ഇപ്പോൾ പണം വാങ്ങാൻ പറ്റാത്തത്‌ സുപ്രീം കോടതി ഇത്‌ നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചതുകൊണ്ടാണെന്ന്‌ സതീശന്‌ അറിയാം. ഇതിനായി മുന്നിൽ നിന്ന പാർടി ബോണ്ട്‌ വാങ്ങിയെന്ന്‌ പറയുമ്പോൾ മറുപടി പറയേണ്ടത്‌ മറ്റൊരു രീതിയിലാണ്‌. ബഹുമാന്യ വ്യക്തിത്വം ആയതുകൊണ്ട്‌ അത്‌ പറയുന്നില്ല. അത്‌ പറഞ്ഞതായി കണക്കാക്കിക്കൊള്ളണം.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പൗരത്വഭേദഗതിയെക്കുറിച്ച്‌ മിണ്ടാട്ടമില്ലെന്ന രാഷ്ട്രീയം പറയുമ്പോൾ അതിനും മറുപടിയായി പ്രതിപക്ഷ നേതാവ്‌ നുണ പറയുകയാണ്‌. ഇത്രാമത്തെ പേജിൽ ഇത്രാമത്തെ ഖണ്ഡികയിൽ പൗരത്വഭേദഗതി പരാമർശമുണ്ടെന്നാണ്‌ സതീശന്റെ വാദം. ആ പേജിലും പത്രികയിലും പൗരത്വഭേദഗതി എന്ന വാക്കേയില്ല. കരട്‌ പത്രിക ഉണ്ടാക്കിയപ്പോൾ അതിൽ പൗരത്വഭേദഗതിയെക്കുറിച്ചുണ്ടായിരുന്നു എന്നാണ്‌ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പുറത്തുവിട്ട വിവരം. പ്രകടന പത്രികയിൽ ആലോചിച്ച്‌ ഒഴിവാക്കിയതാണ്‌ എന്നാണ്‌ ഇതിലൂടെ മനസ്സിലാവുന്നത്‌. അത്‌ ഗൗരവം കൂട്ടുന്നതാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.