Skip to main content

ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പ്, ഭണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബിജെപിക്കെതിരെ നിരന്തരം പോരാടുന്നത് ഇടതുപക്ഷം

അഴിമതി വിരുദ്ധത പറഞ്ഞാണ് മോദി അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോൾ മോദിയുടെ കപടമുഖം പുറത്തു വന്നിരിക്കുകയാണ്. മരുന്ന് ഉത്പാദക കമ്പനികൾ 1000 കോടി രൂപയോളമാണ് ബിജെപിയ്ക്ക് കൊടുത്തത്. മനുഷ്യരെ കൊല്ലുന്ന മരുന്നുകൾ ഉത്പാദിക്കുന്ന മരുന്ന് കമ്പനികളെ സർക്കാർ കയറൂരി വിട്ടു. അങ്ങനെ ഇവർ കൊലയാളി സർക്കാർ കൂടിയാണ്. ഇലക്ട്‌റൽ ബോണ്ടിൻ്റെ കറ പുരളാത്ത പ്രസ്ഥാനമാണ് സിപിഐ എം.

സ്ത്രീപീഢകരെ തഴച്ചു വളരാൻ അനുവദിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി അവരുടെ ആത്മാഭിമാനത്തെ തകർത്തു. പ്രധാനമന്ത്രി അതിനെതിരെ മിണ്ടാൻ ഇതുവരെ തയ്യാറായിട്ടില്ല. ഒളിമ്പിക് താരങ്ങളെ അപമാനിച്ച ബിജെപി നേതാവിനെതിരെ മിണ്ടാൻ തയ്യാറായില്ല. സ്ത്രീകളുടെ ഒപ്പം നിന്നത് ഇടതുപക്ഷവും ബ്രിന്ദ കാരാട്ട് അടക്കമുള്ള നമ്മുടെ നേതാക്കന്മാരുമാണ്. ബിൽക്കീസ് ബാനുവിൻ്റെ നീതിക്കായി പോരാടിയത് ഇടതുപക്ഷ വനിതാ നേതാക്കളാണ്. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഗുജറാത്തിൽ നടന്ന പീഡനത്തിൽ നീതി കിട്ടാൻ 8 വർഷം പോരാടേണ്ടതായി വന്നു. ബ്രാഹ്മിണരാണെന്ന് പറഞ്ഞാണ് ഗുജറാത്ത് കോടതി പ്രതികളെ വെറുതെ വിട്ടത്. നമ്മൾ മേൽകോടതിയെ സമീപിച്ചപ്പോൾ പ്രതികൾക്ക് വേണ്ടി കോടിക്കണക്കിന് രൂപ ഒഴുക്കി. തുടർന്ന് ഒന്നര വർഷത്തെ പോരാട്ടത്തിലൂടെയാണ് പ്രതികൾക്ക് ജയിൽ ഉറപ്പു വരുത്തിയത്.

മതേതര ഭരണഘടനയുള്ള രാജ്യത്ത് മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്ന നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നു. ഇതിനെതിരെ ശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമാണ്. സിഎഎയെ എതിർക്കാൻ നേതൃത്വം നൽകിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. യുണീഫോം സിവിൽ കോഡിനെയും ഇടതുപക്ഷം എതിർക്കുന്നു. മതത്തെ മനുഷ്യരെ തമ്മിൽ തല്ലിക്കാനുള്ള ഉപാധി മാത്രമാണ് ബിജെപിക്ക്. കർഷകർക്കും തൊഴിലാളികൾക്കും എതിരായ നിയമങ്ങൾ ബിജെപി സർക്കാർ പടച്ചു കൊണ്ടിരിക്കുകയാണ്. അതിനെല്ലാം എതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് ഇടതുപക്ഷമാണ്.

മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന തിരുത്തുമെന്ന് തുറന്നുപറയുന്ന ബിജെപി നേതാക്കളാണുള്ളത്. അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഭണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബിജെപിക്കെതിരെ നിരന്തരം പോരാടുന്നത് ഇടതുപക്ഷമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.