Skip to main content

ആർഎസ്എസ് അജണ്ടയുമായി കോൺഗ്രസ് സമരസപ്പെട്ടു

മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല. അഭയാർത്ഥികളെ മതത്തിൻ്റെ പേരിൽ വേർതിരിക്കാറില്ല. പൗരത്വ ഭേദഗതി നിയമത്തെ ഐക്യരാഷ്ട്ര സഭയടക്കം എതിർത്തു. ഇന്ത്യ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടു. എന്നാൽ, കേരളത്തിലെ 18 യുഡിഎഫ് എംപിമാർ സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധത്തിലെവിടെയുമുണ്ടായില്ല. കോൺഗ്രസിനെ എവിടെയും കണ്ടില്ല. നിരവധി കമ്യൂണിസ്റ്റ് നേതാക്കൻമാർ അറസ്റ്റ് ചെയ്യപ്പെട്ടു. ഏതെങ്കിലും കോൺഗ്രസുകാരുടെ പേര് കേട്ടോ? കേരളം ഈ നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ ആദ്യ സംസ്ഥാനമാണ്. കേന്ദ്രം നടപ്പിലാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ പറ്റുമോയെന്ന് കെപിസിസി പ്രസിഡൻ്റ് ചോദിച്ചു. പിന്നാലെ കോൺഗ്രസ് യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് പിൻമാറി. ദേശീയ നേതൃത്വം പറഞ്ഞത് കൊണ്ടാണ് അങ്ങനെ ചെയ്തത്.

രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനുള്ള കാരണം ഇതാണ്. പറയുന്നത് ശരിയല്ലെങ്കിൽ രാഹുൽ ഗാന്ധി പറയട്ടെ. പൗരത്വ ഭേദഗതി നിയമത്തിൽ ചട്ടം വന്നപ്പോൾ കോൺഗ്രസിൻ്റെ ശബ്ദം കേട്ടോ? രാഹുൽ ഗാന്ധി രാജ്യത്തൊരു യാത്ര നടത്തുകയായിരുന്നു. ആ യാത്രയിൽ ലോകത്തുള്ള പ്രശ്നങ്ങളും രാജ്യത്തുള്ള പ്രശ്നങ്ങളും പരാമർശിച്ചു. എന്നാൽ, ഇക്കാര്യം മാത്രം പറഞ്ഞില്ല. കോൺഗ്രസ് പ്രകടന പത്രികയിൽ ഇക്കാര്യം മിണ്ടുന്നില്ല. പ്രകടന പത്രികയുടെ കരടിൽ സിഎഎ ഉണ്ടായിരുന്നു. എന്നാൽ, നേതാക്കൾ അതിപ്പോൾ പറയേണ്ടെന്ന് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് പത്രം ഇക്കാര്യം പുറത്ത് വിട്ടു.

കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുമ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതിനോട് സമരസപ്പെട്ടു പോകുകയാണ് കോൺഗ്രസ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.