Skip to main content

കടമ മറന്ന് കോൺഗ്രസ് ചേറുക്കുന്നത് ഇടതുപക്ഷത്തെ

മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളും ആദിവാസി വിഭാഗങ്ങളും കൊടിയ ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയായി കേരളം മാറുകയാണ്‌. പൗരത്വഭേദഗതി ബില്ലിനെ കേരളം എതിർത്തു. എൽഡിഎഫ്‌ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം ഉണ്ടാകില്ലെന്ന ഗ്യാരന്റിയാണ്‌ നൽകുന്നത്. എന്നാൽ, രാജ്യത്ത്‌ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഇടതുപക്ഷത്തെയാണ്‌ കടമ മറന്ന കോൺഗ്രസ്‌ ചെറുക്കുന്നത്.

കേന്ദ്രത്തിന്റെ ഭരണഘടനാവിരുദ്ധതയെ ചോദ്യംചെയ്‌തും ബദൽ നയങ്ങൾ നടപ്പാക്കിയും മുന്നോട്ടുപോകുന്നതുകൊണ്ടാണ്‌ ബിജെപി കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌. എന്നിട്ടും കേരളത്തിലെ യുഡിഎഫ്‌ എംപിമാർ പാർലമെന്റിൽ നിശബ്ദരായി ബിജെപിയെ കരുത്തരാക്കുകയായിരുന്നു. അർഹിക്കുന്ന വിഹിതത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയപ്പോൾ കേരളത്തിലെ യുഡിഎഫ്‌ എംപിമാർ തിരിഞ്ഞുനോക്കിയില്ല. നാടിന്റെ പ്രശ്‌നങ്ങളെ എല്ലാ അർഥത്തിലും ഗൗരവത്തിലും ഏറ്റെടുക്കാൻ എൽഡിഎഫ്‌ വിജയിക്കേണ്ടത്‌ അനിവാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.