Skip to main content

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമത്തിനെതിരെ ശ്വാസം നിലയ്ക്കും വരെ പോരാടും

കഴിഞ്ഞദിവസം രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മത വർഗീയ ധ്രുവീകരണം നടത്തുവാൻ വേണ്ടി പരസ്യമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പൊതുവേദിയിൽ പ്രസംഗിക്കാൻപോലും പറ്റാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ പദവിയിൽ ഇരിക്കുന്ന വ്യക്തി പറഞ്ഞത്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്ന പ്രസ്താവനകൾ പരസ്യമായി പ്രധാനമന്ത്രി തന്നെ നടത്തുകയാണ്. വിലക്കയറ്റം, ദാരിദ്ര്യം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും തന്റെ ഭരണം പരിപൂർണ്ണ പരാജയമാണെന്ന് ജനം തിരിച്ചറിയാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രധാനമന്ത്രി നടത്തുന്നത്.

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നരേന്ദ്ര മോദിയുടെയും ബിജെപി - ആർഎസ്എസിന്റെയും ശ്രമം. പൗരത്വ നിയമ ഭേദഗതി അതിലേക്കുള്ള ചവിട്ടുപടിയാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ഈ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവർത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടും എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് നടത്തുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.