Skip to main content

എൽഡിഎഫ് പുതുചരിത്രം കുറിക്കും

സംസ്ഥാനത്തെങ്ങും ഇടതുതരംഗം അലയടിക്കുകയാണ്. ബിജെപി സർക്കാരിനെ താഴെയിറക്കുക, സംഘപരിവാറിനെ എതിർക്കുന്ന മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക, പാർലമെന്റിൽ ഇടതുശക്തി വർധിപ്പിക്കുക എന്നിവ ജനങ്ങളിലെത്തിക്കാൻ എൽഡിഎഫിനായി. ബിജെപി വിരുദ്ധ നിലപാട് എടുക്കുമെന്നു കരുതി കഴിഞ്ഞതവണ 18 യുഡിഎഫ് എംപിമാരെ ജയിപ്പിച്ചത് തെറ്റായെന്ന് കേരളത്തിന് ബോധ്യമായി. മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കുന്ന എൽഡിഎഫിനല്ലാതെ വോട്ടുചെയ്യാനാകില്ലെന്ന് വ്യക്തമാണ്.

പച്ചയായി വർഗീയത പ്രചരിപ്പിച്ച് മുസ്ലിങ്ങൾക്കെതിരായ കലാപത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. ഒന്നാംഘട്ടം കഴിഞ്ഞതോടെ തോൽക്കുമെന്ന് ബോധ്യമായതിനാലാണ് ഇത് ചെയ്യുന്നത്. പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല. നിയമിച്ചവരോടുള്ള കൂറാണിത്. മതരാഷ്ട്രവാദമെന്ന ഹിന്ദുത്വ അജൻഡയിലേക്കുള്ള കുറുക്കുവഴിയാണ് പൗരത്വ ഭേദഗതി നിയമം.

എന്നാൽ, കോൺഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നു. ബിജെപിപ്പേടിയിൽ സ്വന്തം കൊടിപോലും ഉപേക്ഷിക്കേണ്ട ഗതികേടിലാണവർ. മുഖ്യമന്ത്രിയെ അറസ്റ്റുചെയ്യണമെന്ന് രാഹുൽ ഗാന്ധി പറയുന്നത് പ്രധാനമന്ത്രിയുടെ ആവശ്യത്തിൻ്റെ മറ്റൊരു പതിപ്പാണ്. പ്രതിപക്ഷ ഐക്യനിരയിലെ നേതാക്കൾക്കെതിരായ രാഹുലിന്റെ നിലപാട് അപക്വവും ബാലിശവുമാണ്. സംഘടനയായി നിലനിൽക്കാൻ കോൺഗ്രസിന് യോഗ്യതയില്ലെന്ന് തെളിയിക്കുന്നതാണ് സൂറത്തിൽ സ്ഥാനാർഥിയുടെ പത്രിക തള്ളിയതും അദ്ദേഹം ബിജെപിയിൽ ചേരുന്നതും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തുമെന്ന അസം മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമായി കാണണം.

സ. കെ കെ ശൈലജയ്ക്കെ‌തിരായ യുഡിഎഫ് അധിക്ഷേപം കേരളത്തോടുള്ള വെല്ലുവിളിയാണ്. കുറ്റവാളികളെ സതീശനും യുഡിഎഫ് സ്ഥാനാർഥിയും പുകഴ്ത്തി. ചില മാധ്യമങ്ങളുടെ സഹായത്തോടെ അധിക്ഷേപം തുടരുകയാണ്. എൽഡിഎഫ് മുന്നേറ്റം മറച്ചുപിടിക്കാനാണ് മാധ്യമശ്രമം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ പോലും താമസ്കരിച്ചു.

പരാജയം മണത്തതോടെ യുഡിഎഫും ബിജെപിയും പണവും മദ്യവുമൊഴുക്കുകയാണ്. അക്രമത്തിനും നീക്കമുണ്ട്. മട്ടന്നൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് ബോംബ് കണ്ടെത്തിയത് ഇതിന്റെ ഭാഗമാണ്. ഇതിനെല്ലാം കേരളം മറുപടി പറയും. പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും വിജയിച്ച് എൽഡിഎഫ് പുതുചരിത്രം രചിക്കും. എല്ലായിടത്തും ബിജെപി മൂന്നാംസ്ഥാനത്താകും.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.