Skip to main content

മെയ് ദിനം നീണാൾ വാഴട്ടെ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും. തൊഴിലവകാശങ്ങൾക്കായി ലോകമെങ്ങും അലയടിച്ചുയർന്ന സമര പ്രസ്ഥാനങ്ങളുടെ പ്രോജ്വല സ്മരണ പുതുക്കാനുള്ള അവസരം കൂടിയാണ് ഈ ദിവസം.

ചൂഷണങ്ങൾക്കെതിരെ സംഘടിക്കാനും അവകാശ സമരങ്ങൾ നയിക്കാനുമുള്ള തൊഴിലാളി വർഗത്തിന്റെ പരിശ്രമങ്ങൾക്ക് നാനാവിധമായ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. വിപണികേന്ദ്രിതമായ മത്സരം പ്രോത്സാഹിപ്പിക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം ദുസ്സഹമാക്കുകയാണ്. ഇതിനെതിരെ ജനകീയ മുന്നേറ്റങ്ങളുയരുമ്പോൾ വംശീയതയും മതവും പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ് തീവ്ര വലതുപക്ഷ ശക്തികൾ. ഈ വിഷലിപ്ത നീക്കങ്ങളെ തുറന്നുകാട്ടി പ്രതിരോധിച്ചുകൊണ്ടേ ചൂഷണങ്ങൾക്കെതിരെ വിശാലമായ ഒരു ജനകീയ മുന്നണി രൂപീകരിക്കാൻ സാധിക്കുകയുള്ളൂ.

വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമപ്പുറം അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ ഒരു സമര പ്രസ്ഥാനം ഉയർന്നുവരിക തന്നെ ചെയ്യും. ആ മുന്നേറ്റത്തിന്റെ പോരാട്ടവീറിൽ സമത്വത്തിലും സഹോദര്യത്തിലുമൂന്നിയ ഒരു പുത്തൻ ലോകം യാഥാർത്ഥ്യമാവും. അതിനായി നാം ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. നല്ല നാളേക്കായുള്ള പോരാട്ടങ്ങൾക്ക് ഈ മെയ് ദിനം കരുത്തുപകരും. എല്ലാവർക്കും മെയ് ദിനാശംസകൾ.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.