Skip to main content

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ടി ജി നന്ദകുമാർ എന്നിവർക്കെതിരെയാണ് പരാതി.
എൽഡിഎഫ് കൺവീനറായ തനിക്കെതിരെ കെ സുധാകരനുമായി ചേർന്ന് ശോഭ സുരേന്ദ്രൻ ഗൂഢാലോചന നടത്തി. മൂന്നാം എതിർകക്ഷിയായ ടി ജി നന്ദകുമാർ ബിജെപി നേതാവ് പ്രകാശ് ജാവ്ദീക്കറുമായി തന്നെ കാണാൻ ആക്കുളത്തുള്ള മകന്റെ ഫ്ലാറ്റിൽ വന്നത് അനാവശ്യ വിവാദമാക്കിയതിന് പിന്നിൽ ശോഭ സുരേന്ദ്രനും സുധാകരനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ്. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിന് മുന്നിൽ അവഹേളിക്കാനാണ് ശ്രമം. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലല്ലാതെ ശോഭാ സുരേന്ദ്രനെ താൻ നേരിൽ കണ്ടിട്ടില്ല. ഫോണിൽ സംസാരിച്ച ബന്ധം പോലും ഇവരുമായില്ല.
മുൻപ് ആർഎസ്എസ്- ബിജെപി ഗുണ്ടകളുടെ അക്രമണത്തിന്ന് വിധേയനായ ആളാണ് താൻ. കെ സുധാകരനാണ് തന്നെ ട്രെയിനിൽ വധിക്കാൻ ഗുണ്ടകളെ അയച്ചത്. ഇക്കാര്യം ആന്ധ്രപ്രദേശ്, കേരള പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായതുമാണ്.
ഇപ്പോഴും തന്നെ അപകീർത്തിപ്പെടുത്തുന്നതിൽ സുധാകരന് പങ്കുണ്ട്. അപകീർത്തിപ്പെടുത്തുക എന്നതിനപ്പുറം ഗൂഡാലോചന ഉണ്ടോയെന്നും താൻ ഭയക്കുന്നു. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നും പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സ. ഇ പി ജയരാജൻ ആവശ്യപ്പെട്ടു

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.