Skip to main content

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. കർഷകസംഘത്തിൻ്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും നേതൃത്വത്തിൽ ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടങ്ങൾ ശക്തിപ്പെട്ടതോടെ കോൺഗ്രസുകാരും എംഎസ്പിക്കാരും നിരവധി തവണ മയ്യിലിൽ നരനായാട്ട് നടത്തിയിരുന്നു.

ഒളിവിൽ പ്രവർത്തിച്ചിരുന്ന രൈരു നമ്പ്യാറെ ചെറുപഴശ്ശിയിൽ നിന്നും കുട്ട്യപ്പയെ മുല്ലക്കൊടിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോൺഗ്രസിൻ്റെ ഒത്താശയോടെ പോലീസുകാർ തന്നെ കള്ളജാമ്യത്തിലെടുത്ത് പാടിക്കുന്നിൽ കൊണ്ടുവരികയായിരുന്നു. കയരളം പൊലീസ് ക്യാമ്പിൽനിന്ന് ഗോപാലനെയും ഇവിടെ കൊണ്ടുവന്ന് നിരത്തി നിർത്തിയതിനുശേഷം സഖാക്കളോട് കമ്യൂണിസ്റ്റ് പാർടി മൂർദാബാദ് എന്നുവിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പോലീസുകാർക്ക് നേരെ കാറിത്തുപ്പിക്കൊണ്ട് കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച സഖാക്കൾക്കുനേരെ പോലീസ് വെടിയുതിർക്കുകയും കൊല്ലപ്പെട്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. പാടിക്കുന്ന് രക്തസാക്ഷികളുടെ ഓർമ്മകൾ നമുക്ക് മുന്നോട്ടുള്ള പോരാട്ടങ്ങൾക്കുള്ള ഊർജമാണ്. 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.