Skip to main content

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ബിജെപി പ്രസിഡന്റിനാണ്‌ അവർ നോട്ടീസ്‌ അയച്ചത്‌. അതിൽ മറുപടി എപ്പോൾ വേണമെന്ന്‌ വ്യക്തമാക്കിയിട്ടുമില്ല.

ഭരണഘടനയെയോ സുപ്രീംകോടതിയെയോ മാനിക്കാൻ മോദി സർക്കാർ തയ്യാറല്ല. തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളെ ഏതുവിധം നിശ്‌ചയിക്കണമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അത്‌ മറികടന്ന്‌ നിയമം കൊണ്ടുവന്നു. പ്രധാനമന്ത്രിയും ഒരു കാബിനറ്റ്‌ മന്ത്രിയും ഉൾപ്പെടുന്നതാണ്‌ സമിതി. ഇതോടെ കമീഷൻ പൂർണമായും സർക്കാർ നിയന്ത്രണത്തിലായി. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ ഒന്നും പറയാനില്ലാത്തതിനാൽ മോദിയും കൂട്ടരും കടുത്ത വർഗീയപ്രചാരണത്തിലേക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌.

രാമക്ഷേത്ര നിർമ്മാണം പ്രതീക്ഷിച്ചത്‌ പോലെ ഫലം കണ്ടില്ല. അതോടെ താലിമാല പോലുള്ള വൈകാവിക വിഷയങ്ങളിലേക്ക്‌ മാറിയിരിക്കയാണ്‌. ബിജെപി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും അപകടത്തിലാകും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.