മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വിഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചതാണ് പാളിപ്പോയത്. ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. നിയമസഭയിലെ തെറ്റായ പ്രസംഗത്തിൽ കുഴൽനാടൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് എംഎൽഎ സ്ഥാനം രാജി വയ്ക്കണം.