രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്. എന്നിട്ടിപ്പോൾ അവർ മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്‌ചയാണിത്. കേരളത്തില്‍ വര്‍ഗീയത ഉയർത്തുന്നത് ഇടതുപക്ഷമാണ് എന്ന തെറ്റിധാരണ പരത്താനാണ് മാധ്യമങ്ങള്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. വടകര വിഷയത്തില്‍ അതാണ് കണ്ടത്.