Skip to main content

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ മുഖ്യാതിഥിയായി. ഓരോ നിമിഷവും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരൻ എം മുകുന്ദന് ദേശാഭിമാനി സമഗ്ര സംഭാവനാ പുരസ്കാരം സമ്മാനിച്ചു.

പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന നിരവധി പ്രവർത്തനങ്ങളാണ് ദേശാഭിമാനി അക്ഷരമുറ്റം ഏറ്റെടുത്തത്. ക്വിസ്, രചനാ മത്സരങ്ങൾ എന്നിവയിലൂടെ വിദ്യാർഥികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്ന ടാലന്റ് ഫെസ്റ്റുകൾ വിജ്ഞാന കേരളത്തിന്റെ അറിവുത്സവം കൂടിയാണ്. ദേശാഭിമാനി ചീഫ് എഡിറ്റർ സ. പുത്തലത്ത് ദിനേശൻ ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ലേഖനങ്ങൾ

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സ. സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ മുപ്പത്തിയൊമ്പതാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു സ. ഇ കെ നായനാർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണ് മെയ്‌ 19 ഞായറാഴ്‌ച. 20 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.

ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനാണ് സഖാവ് ഇ കെ നായനാർ

സ. പിണറായി വിജയൻ

കേരളം നെഞ്ചോട് ചേർത്ത സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനം സഖാവിനുണ്ട്.