Skip to main content

പാലക്കാട്‌ റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ കേരളത്തോട്‌ തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണം

പാലക്കാട്‌ റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ കേരളത്തോട്‌ തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ്. കേരളത്തിന്റെ റെയിൽവേ വികസനം അട്ടിമറിക്കാനുള്ള നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണ്‌. ഇത്തരം നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം. പുതുതായി തെരഞ്ഞെടുക്കുന്ന എംപിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഈ വിഷയത്തിൽ സമരം നടത്തണം. ഈ നീക്കം ഇപ്പോൾ ആരംഭിച്ചതല്ല, യുപിഎ സർക്കാർ കാലത്ത്‌ പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിച്ചാണ്‌ സേലം ഡിവിഷൻ ആരംഭിച്ചത്‌. അതിനുശേഷം പാലക്കാട്‌ ഡിവിഷനെ ദുർബലപ്പെടുത്താൻ ആസൂത്രിതനീക്കമുണ്ടായി. ഞാൻ പാലക്കാട് എംപിയായിരുന്നപ്പോൾ പാലക്കാടിനെ മംഗളൂരുവിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നു. അന്ന്‌ അതിനെ ശക്തമായി ചെറുത്തു തോൽപ്പിക്കുകയായിരുന്നു.

കേന്ദ്രത്തിന്‌ കേരളത്തോട്‌ എല്ലാ മേഖലകളിലും അവഗണനയും ശത്രുതയുമാണ്‌. റെയിൽവേയുടെ കാര്യത്തിൽ ഇത്‌ കുറച്ച്‌ കൂടുതലാണ്‌. ഈ നീക്കത്തെ ശക്തമായി എതിർക്കാൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപിമാർക്ക്‌ കഴിയേണ്ടതായിരുന്നു. പാലക്കാട്‌ ഡിവിഷൻ ഇല്ലാതാക്കാൻ നടത്തിയ രഹസ്യനീക്കം കാണാനും ചെറുക്കാനും കഴിയാത്തത്‌ യുഡിഎഫ് എംപിമാരുടെ പരാജയമാണ്‌.

എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിന്‌ പറഞ്ഞ ന്യായം നമ്മുടെ മുന്നിലുണ്ട്‌. അതിന്റെ അവസ്ഥ എന്താണെന്ന്‌ നമുക്കിപ്പോൾ അറിയാം. ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം നടപടികൾ സ്വീകരിക്കേണ്ടത്‌. ജനങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിട്ടും ആസ്‌തികൾ വിറ്റഴിച്ചിട്ടും റെയിൽവേ ലാഭത്തിലാകാത്തത്‌ എന്തുകൊണ്ടെന്നതും ഗൗരവമായി പരിശോധിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.