Skip to main content

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്. ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് നിയമങ്ങൾ പാലിക്കാതെ ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീറിന് സാധിച്ചു.

പ്രബീറിൻ്റെ അഭിഭാഷകനെ അറിയിക്കാതെയും റിമാൻ്റ് റിപ്പോർട്ട് കൃത്യമായി നൽകാതെയും ഡെൽഹി പോലീസ് അദ്ദേഹത്തെ ഏതുവിധേനയും തടങ്കലിൽ സൂക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാൽ ബഹു. സുപ്രീംകോടതി ഈ വിഷയങ്ങളിലെല്ലാം പോലീസിൻ്റെ നടപടികളെ രൂക്ഷമായി വിമർശിക്കുകയും അർഹിച്ച നീതി പ്രബീറിന് നൽകുകയും ചെയ്തു. സന്തോഷത്തോടെ തന്നെ ഈ വിധിയെ സ്വാഗതം ചെയ്യുകയാണ്.

കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ നിരവധി മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന വേട്ടയാടലുകൾ അന്താരാഷ്ട്രതലത്തിൽ തന്നെ രാജ്യത്തിൻ്റെ മാധ്യമസ്വാതന്ത്ര്യ റാങ്കിങ്ങിൽ വലിയ ഇടിവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ പ്രബീറിന് ലഭിച്ചിരിക്കുന്ന നീതി പ്രതികരണശേഷിയുള്ള മറ്റ് മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ആത്മവിശ്വാസം നൽകുന്നതാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.