Skip to main content

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്. പ്രബീറിൻ്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. യുഎപിഎ ചുമത്തി കഴിഞ്ഞ ഒക്ടോബർ മുതൽ ആറു മാസത്തിലധികമായി പ്രബീറിനെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. മോദി- ഷാ അച്ചുതണ്ടിന്റെ ചട്ടുകമായി അധഃപതിച്ച് എന്തു നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന ഡൽഹി പോലീസിന്റെ താന്തോന്നിത്തത്തിനുള്ള അടി കൂടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഡൽഹി പോലീസിന്റെ നിയമവിരുദ്ധ നടപടികളെ കശക്കിയ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഒക്ടോബർ നാലിന് അറസ്റ്റ് ചെയ്ത പ്രബീറിനെ പുലർച്ചെ ആറു മണിക്ക് അസാധാരണ തിടുക്കത്തോടെ, അഭിഭാഷകനെ അറിയിക്കാതെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമാക്കി റിമാൻഡ് നോട്ടീസ് നൽകിയില്ല. റിമാൻഡ് അപേക്ഷയുടെ കോപ്പി പോലും നൽകിയത് റിമാൻഡ് ചെയ്ത ഉത്തരവിനു ശേഷമാണ്. ഡൽഹി പോലീസിൻ്റെ നിയമവിരുദ്ധമായ നടപടികളിൽ സുപ്രീംകോടതി അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. പുർക്കായസ്ഥയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് പറയാൻ തങ്ങൾക്ക് ഒട്ടും സംശയമില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവടങ്ങിയ ബഞ്ച് വ്യക്തമാക്കി.

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്. ഇതേപോലെ യുഎപിഎ ചുമത്തി ഭീമാ കൊറേഗാവ് കേസിൽ വർഷങ്ങളായി ജയിലടച്ച ബുദ്ധിജീവികളുടെ കൂട്ടത്തിലുള്ള ഗൗതം നവ്ഖാലേക്ക് ജാമ്യം കിട്ടിയത് ഇന്നലെയായിരുന്നു. പൊതു തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പ് അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച ജാമ്യവും സുപ്രീംകോടതിയുടെ അസാധാരണമായ ഇടപെടലിലൂടെ ആയിരുന്നു.

ജെഎൻയു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന രാത്രിയിൽ ആ വാർത്ത തിഹാറിൽ കഴിയുന്ന കെജ്രിവാളിനെയും ജെഎൻയു പൂർവവിദ്യാർത്ഥിയായ പ്രബീറിനെയും ആഹ്ലാദിപ്പിക്കുമെന്ന് ഞാനിവിടെ കുറിച്ചിരുന്നു. മോദി ഭരണത്തിനെതിരായ തിരിച്ചടികളുടെ തുടക്കമാണ് ജെഎൻയു ഫലമെന്നും പറഞ്ഞിരുന്നു. മോദി വാഴ്ചയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുന്നു. സുപ്രീം കോടതിയുടെ മാത്രമല്ല, ജനകീയ കോടതിയുടെ വിധിയും മോദി ഭരണത്തിന് തിരിച്ചടിയായിരിക്കും. ഇന്ദിരാഗാന്ധിയുടെ ജയിലിനെയും അടിയന്തരാവസ്ഥയേയും അതിജീവിച്ച പ്രബീർ പുർക്കായസ്ഥ എന്ന ധീരൻ ഇപ്പോൾ ഇതാ മോദിയുടെ തുറുങ്കിനെയും ഭേദിച്ച് പുറത്തുവന്നിരിക്കുന്നു. ജൂൺ നാലിൻ്റെ നല്ല വാർത്ത കേൾക്കാൻ പ്രബീർ പുറത്തുണ്ടാകും. എൻ്റെ സുഹൃത്ത് കൂടിയായ പ്രബീറിൻ്റെ മോചനം വ്യക്തിപരമായും വലിയ സന്തോഷമാണ്. Welcome back Com. Prabir. Red Salute.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.