രാഷട്രീയവിരോധം തീർക്കാൻ കേരളത്തിന് അർഹമായ കടം നിഷേധിച്ച് കേന്ദ്രം. കടമെടുപ്പ് പരിധിയുടെ കണക്കും വായ്പാനുമതിയും വൈകിച്ച് സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രസർക്കാർ ഞെരുക്കുകയാണ്. വ്യക്തത ആവശ്യപ്പെട്ട് കത്തയച്ചിട്ടും കേന്ദ്രം മറുപടി നൽകിയിട്ടില്ല.
മെയ് ആദ്യം വായ്‌പാനുമതി നൽകുകയാണ് പതിവ്. ഈ വർഷം സംസ്ഥാനത്തിന് 37,512 കോടി രൂപ വായ്‌പയെടുക്കാൻ അനുമതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത് മാസം എടുക്കാവുന്ന കടം എത്രയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇത് ലഭിക്കാതെ സംസ്ഥാനത്തിന് കടമെടുക്കാനുമാകില്ല. നേരത്തെ 5000 കോടി കടമെടുപ്പിന് അനുമതി തേടിയപ്പോൾ 3000 കോടിക്കുള്ള അനുവാദമേ നൽകിയുള്ളൂ.
സംസ്ഥാന സർക്കാർ ജീവനക്കാർ കൂടുതൽ വിരമിക്കുന്നത് ഏപ്രിൽ മാസത്തിലാണ്. വിരമിക്കൽ ആനുകൂല്യത്തിന് 7,500 കോടി രൂപ ആവശ്യമാണ്. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും സംസ്ഥാനം പണം കണ്ടെത്തേണ്ടതുണ്ട്. അന്തിമാനുമതി ഇതുവരെ നൽകാൻ കേന്ദ്രം തയ്യാറാകാത്തത് സംസ്ഥാന സർക്കാരിനെ ഈ ഘട്ടത്തിൽ സാമ്പത്തികമായി ഞെരുക്കാനാണ്.