Skip to main content

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ്‌ ചെയ്‌ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടി

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ്‌ ചെയ്‌ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണ്.

കേരള സര്‍വ്വകലാശാലയില്‍ എല്ലാ മാനദണ്ഡങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികളെ നോമിനേറ്റ്‌ ചെയ്‌ത ഗവര്‍ണറുടെ നടപടിയാണ്‌ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്‌. ഈ മേഖലയില്‍ മികവുറ്റ വിദ്യാര്‍ത്ഥികളുടെ പാനല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും എല്ലാ കീഴ്‌വഴക്കങ്ങളേയും ലംഘിച്ചുകൊണ്ട്‌ ഗവര്‍ണര്‍ രാഷ്‌ട്രീയ താല്‍പര്യത്തോടെ സംഘപരിവാറുകാരെ നോമിനേറ്റ്‌ ചെയ്യുകയാണുണ്ടായത്‌. ഇവര്‍ക്ക്‌ പകരം പുതിയ വിദ്യാര്‍ത്ഥി പ്രതിനിധികളെ നോമിനേറ്റ്‌ ചെയ്യണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്‌.

കേരള സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റിലേക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നോമിനികളെ അയോഗ്യരാക്കണമെന്ന ഹര്‍ജിയും ഇതോടൊപ്പം ഹൈക്കോടതി തള്ളിയിരിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ശരിയാണെന്നും, ഗവര്‍ണറുടേത്‌ തെറ്റായ നടപടിയാണെന്നും വ്യക്തമാകുകയാണ്‌ ഇതിലൂടെ കോടതി ചെയ്‌തിട്ടുള്ളത്‌. മറ്റ്‌ സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ തെറ്റായ നോമിനേഷനുകളെക്കൂടി ബാധിക്കുന്ന വിധിയാണിത്‌.

സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച്‌ സംഘപരിവാര്‍ നടത്തിയ ഇടപെടലുകളാണ്‌ കോടതി വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്‌. ഗവര്‍ണറുടെ നടപടിയെ പിന്തുണയ്‌ക്കുകയും, സര്‍ക്കാരിനെതിരെ നിലപാടെടുക്കുകയും ചെയ്‌ത യുഡിഎഫ്‌ - ബിജെപി നേതൃത്വത്തിനും, വലതുപക്ഷ മാധ്യമങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ്‌ കോടതി വിധി.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.