Skip to main content

കേരളത്തിനാകെ അഭിമാനകരമായ ഉന്നതവിദ്യാഭ്യാസ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാനുള്ള ചാൻസലറുടെ നീക്കങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി

കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ നീതിന്യായപീഠം റദ്ദാക്കിയിരിക്കുന്നു. കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥിപ്രതിനിധികളെ നാമനിർദേശം ചെയ്‌ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സർക്കാരിന്റെ നാമനിർദ്ദേശങ്ങൾ നീതിന്യായപീഠം ശരിവെക്കുകയും ചെയ്‌തിരിക്കുന്നു.

ചട്ടപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നതമികവ് പുലർത്തുന്ന നാല് പേരെയാണ് ചാൻസലറായ ഗവർണർ സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടിയിരുന്നത്. സർവ്വകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദ്ദേശം ചെയ്യുന്നതാണ് പൊതുകീഴ് വഴക്കം. എന്നാൽ, സർവ്വകലാശാല പേര് നിർദ്ദേശിച്ച എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെ ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്യുകയായിരുന്നു. മതിയായ യോഗ്യതകളൊന്നും ഉറപ്പാക്കാതെയായിരുന്നു ചാൻസലറുടെ നാമനിർദ്ദേശങ്ങൾ.

രാജ്യത്തെ ഇതര സർവ്വകലാശാലകളെ അപേക്ഷിച്ച് ഉന്നതനിലവാരം പുലർത്തി മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് മുന്നോട്ടുപോകുന്നവയാണ് കേരളത്തിലെ സർവ്വകലാശാലകൾ. അവിടെ ചാൻസലറുടെ ഭാഗത്തുനിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകൾ നിരന്തരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിൽ അവ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനു മേൽ നിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുകയുമാണ്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമഗ്ര പരിഷ്ക്കാരങ്ങളോടെ മുന്നേറ്റങ്ങളിലേക്ക് നയിക്കുന്ന പരിശ്രമങ്ങളിലാണ് കേരള സർക്കാർ. നാക് അക്രെഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിങിലുമടക്കം കേരളത്തിലെ സർവ്വകലാശാലകൾ നേടിയിട്ടുള്ള ഉയർച്ച ഈ പ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങളാണ്.

കേരളത്തിനാകെ അഭിമാനകരമായ ഈ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ മൂല്യങ്ങളും വിദ്യാർത്ഥികളടക്കമുള്ളവരുടെ ജനാധിപത്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ളവയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. അവയെപ്പറ്റി വിവാദങ്ങൾ സൃഷ്ടിക്കൽ നിർത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷ.

 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.