Skip to main content

ചില ഗവർണർമാർ സമാന്തര സർക്കാരെന്ന്‌ ഭാവിക്കുന്നു

തങ്ങളുടെ സ്വന്തം നിലയ്‌ക്ക്‌ കാര്യങ്ങൾ ചെയ്യാമെന്നാണ്‌ ചില ഗവർണർമാർ കരുതുന്നത്. അവരുടെ പ്രവൃത്തികൾ അതാണ്‌ വ്യക്തമാക്കുന്നത്. ഭരണഘടനാ പദവിയിലിരുന്ന്‌ ഗവർണർമാർ സംസ്ഥാന ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും സമാന്തര സർക്കാരാണ്‌ തങ്ങളെന്ന്‌ ഭാവിക്കുന്നതും നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വെല്ലുവിളിക്കുന്നതും കണ്ടു. എന്നാൽ, ഗവർണർമാരുടെ അധികാരത്തെക്കുറിച്ച്‌ ഡോ. അംബേദ്‌കർതന്നെ പറഞ്ഞിട്ടുണ്ട്‌. ‘ഗവർണർക്ക്‌ വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിർവഹിക്കേണ്ട ഒരു ചുമതലയുമില്ലെന്നും എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ നിർദേശം പിന്തുടരേണ്ടതുണ്ട്‌’ എന്നുമാണ്‌ ഭരണഘടനാ അസംബ്ലയിൽ നടന്ന ചർച്ചയിൽ അദ്ദേഹം പറഞ്ഞത്‌. ഭരണഘടനാ ശിൽപ്പിക്കുതന്നെ ഇക്കാര്യത്തിൽ ഒരു സംശയവുമുണ്ടായില്ല.

ഇന്ത്യ ഇല്ലെന്നും പകരം ഭാരതം മാത്രമേയുള്ളൂവെന്നും ‘യൂണിയൻ ഓഫ്‌ സ്‌റ്റേറ്റ്‌സ്‌’ എന്നത്‌ ‘യൂണിയൻ ഓവർ സ്‌റ്റേറ്റ്‌സ്‌’ ആണ്‌ എന്നുമൊക്കെ വരുത്തിത്തീർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്‌ ചിലർ നടത്തുന്നത്‌. ഇന്ത്യൻ ഭരണഘടന ഇല്ലെങ്കിൽ ഇന്ത്യ എന്ന രാജ്യംതന്നെ ഇല്ല എന്നതാണ്‌ വസ്‌തുത. എന്നാൽ, ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർതന്നെ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ചിലർ തങ്ങളുടെ അധികാരാവകാശങ്ങൾ വിസ്‌മരിച്ച്‌ അത്തരം അട്ടിമറികൾക്ക്‌ അനായാസമായി നിന്നുകൊടുക്കുന്നതും നാം കാണുന്നു. തെരഞ്ഞെടുപ്പു കമീഷനെ കുറിച്ചുതന്നെ ഉയരുന്ന ആക്ഷേപങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിലുണ്ട്‌.

മുക്കാൽ നൂറ്റാണ്ടുമുമ്പ്‌ ഭരണഘടനാ ശിൽപ്പികൾ ചർച്ചചെയ്‌ത്‌ തള്ളിയതാണ്‌ മതാടിസ്ഥാനത്തിലുള്ള പൗരത്വം എന്ന ആശയം. അതിനെ പുനരുജജീവിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. അത്‌ അനുവദിക്കാനാവില്ല. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന അടിസ്ഥാന സങ്കൽപ്പങ്ങളോട്‌ പ്രത്യയശാസ്‌ത്രപരമായ വിയോജിപ്പ്‌ സംഘപരിവാറിനുണ്ട്‌. അതുകൊണ്ടാണ്‌ ഭരണഘടനയെ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ വിപുലമായ രാഷ്ട്രീയ പദ്ധതികൾ അവർ നടപ്പാക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.