Skip to main content

കോൺഗ്രസ്സും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാതെ ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്

കോൺഗ്രസും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കഴിഞ്ഞ ഏറെ നാളുകളായി തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുടെ പുകമറ ഉയർത്തുക എന്നത് സ്ഥിരം പരിപാടിയായി വച്ച് പുലർത്തുകയാണ്. പിണറായിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലും ഇവർ വെറുതെ വിടുന്നില്ല. സ. പിണറായിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഇതുവരെ ഉന്നയിച്ച ആക്ഷേപങ്ങളിൽ ഒന്നുപോലും തെളിയിക്കാൻ അവർക്ക് ആവുന്നില്ല എന്ന് മാത്രമല്ല, തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ് ഈ ആക്ഷേപങ്ങളെന്ന് ഓരോ തവണയും വെളിവാവുകയാണ് ചെയ്യുന്നത്. ലാവ്‌ലിൻ കേസ്, സിംഗപ്പൂരിലെ കമല ഇന്റർനാഷനൽ, സ്വർണ്ണക്കടത്ത് കേസ്, ബിരിയാണി ചെമ്പ്, കൈതോലപ്പായ, മാസപ്പടി തുടങ്ങി ഏതയെത്ര ആക്ഷേപങ്ങളാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടർ ഉയർത്തികൊണ്ട് വന്നത്. ഒരു മര്യാദയുമില്ലാത്ത ആക്രമണങ്ങളാണ് ഒരു കുടുംബത്തിന് നേരെ ഇക്കൂട്ടർ നിരന്തരമായി നടത്തുന്നത്. ഓരോ ആക്ഷേപങ്ങളും പൊളിഞ്ഞ് വീഴുമ്പോൾ തങ്ങൾക്ക് തെറ്റ്‌ പറ്റിയെന്ന് പറയാനുള്ള സാമാന്യ മര്യാദപോലും സ്വീകരിക്കാതെ യാതൊരു കൂസലും ഇല്ലാതെ അടുത്ത നുണ ഉന്നയിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ആ ഗണത്തിൽ പെടുന്ന മറ്റൊരു നുണയാണ് പിസി ജോർജിന്റെ മകൻ കഴിഞ്ഞദിവസം ഉന്നയിച്ചിരിക്കുന്നത്. ഒരേ പേരിലുള്ള രണ്ടു സ്ഥാപനങ്ങളെ ചൂണ്ടിക്കാട്ടി അതിൽ മുഖ്യമന്ത്രിയുടെ മകളെ കൂട്ടിക്കെട്ടി ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാത്ത ഒരാക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മകളെയും അതുവഴി സ. പിണറായി വിജയനെയും പാർട്ടിയെയും ആക്രമിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ. പിണറായി വിജയനോ സിപിഐ എമ്മിനോ എതിരെ ആരെന്ത് പറഞ്ഞാലും അത് ഒന്നാം പേജിൽ വെണ്ടക്ക വലിപ്പത്തിൽ പ്രിന്റ് ചെയ്യാൻ ഒരു മടിയുമില്ലാത്ത മനോരമ എന്ന പത്രവും കൂടി ചേരുമ്പോൾ എന്ത് നുണയും ആർക്കും പറയാം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. മാധ്യമ പ്രവർത്തനത്തിന്റെ ധാർമികതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ഒരു ശങ്കയുമില്ലാതെ നടപ്പാക്കുന്നു എന്നത് മാത്രമല്ല സാമാന്യമര്യാദ പോലും പാലിക്കേണ്ടതില്ല എന്ന നില വലതുപക്ഷ മാധ്യമങ്ങൾ പ്രത്യേകിച്ച് മനോരമ ഇക്കാര്യത്തിൽ സ്ഥിരമായി സ്വീകരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.