ഗാസയിലെ ഇസ്രായേലിന്റെ മനുഷ്യക്കുരുതി അവസാനിപ്പിച്ച് വെടിനിർത്തൽ നടപ്പാക്കണമെന്നും ഇസ്രായേലിലേക്കുള്ള എല്ലാ ആയുധക്കയറ്റുമതിയും മോദി സർക്കാർ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ജന്തർ മന്തറിൽ പലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയും പാർടി പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടും പങ്കെടുത്തു.