ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുറംതോടും ഏകാധിപത്യത്തിന്റെ അകക്കാമ്പുമുള്ള സങ്കര ഏകാധിപത്യം ശക്തിപ്രാപിക്കുകയാണ്. ഒരു രാജ്യം, ഒരു നേതാവ്, ഒരു നയം എന്ന നിലപാടാണ് ബിജെപി സർക്കാരിന്റേത്. പാർലമെന്റിനെ നോക്കുകുത്തിയാക്കി കോർപറേറ്റുകളുടെ താൽപ്പര്യം നടപ്പാക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ പടിപടിയായി ഇല്ലാതാക്കുന്ന പ്രവണതയാണിത്. യുഎപിഎ കേസുകളുടെ എണ്ണം 72 ശതമാനം വർധിച്ചു. വ്യാജ തെളിവുകളിൽ സാംസ്‌കാരിക നായകരെ ഉൾപ്പെടെ ജയിലിലടയ്‌ക്കുന്നു. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ആശ്വസിച്ചിരിക്കരുത്. അയോധ്യയിൽ പരാജയപ്പെട്ടെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ടുവിഹിതം വർധിച്ചിട്ടുണ്ട്. ജനാധിപത്യപരമായ ഇടപെടലിലൂടെ മാത്രമേ രാജ്യം സമ്പൂർണ ഏകാധിപത്യത്തിലേക്ക് പോകുന്നത് ചെറുക്കാൻ കഴിയൂ.