നീറ്റ് - നെറ്റ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രീകൃത അഖിലേന്ത്യാ പരീക്ഷകൾ അട്ടിമറിക്കപ്പെട്ട സംഭവവികാസങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ സുപ്രധാന മേഖലകളെയാകെ ബാധിക്കുന്നതും അതിന്റെ എല്ലാ ക്രമങ്ങളെയും തകിടം മറിക്കുന്നതുമായ കാര്യങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാൽ ഇതേകുറിച്ച് ഗൗരവതരമായ രീതിയിൽ ചർച്ച നടത്താനുള്ള നട്ടെല്ല് പോലും ഇല്ലാത്തവിധം ബിജെപിക്ക് മുന്നിൽ അടിയറവ് പറഞ്ഞവരായി കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ മാറിയിരിക്കുന്നു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. കേരളത്തിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയുടെ ചോദ്യപേപ്പറിൽ രണ്ടക്ഷരം പതിയാതെ വന്നാൽ ഉറഞ്ഞ് തുള്ളുമായിരുന്നവരാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിലായ ഒരു കൊടിയ അഴിമതിക്ക് മുന്നിൽ മോദി പേടി കാരണം പഞ്ചപുച്ഛമടക്കി വാലുംചുരുട്ടി നിൽക്കുന്നത്. അപഹാസ്യമെന്നല്ലാതെ എന്ത് പറയാൻ ?