ഐഐടികളിലെ ഫീസ് വർധന പിൻവലിക്കാനാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് ആശ്രയമാകേണ്ടതാണ്. എന്നാൽ ബിജെപി സർക്കാർ ഇത്തരം സ്ഥാപനങ്ങളിലെ ഫീസ് കുത്തനെ വർധിപ്പിക്കുകയാണ്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലടക്കം ഇത്തരത്തിൽ ഫീസ് വർധിപ്പിച്ചത് വൻ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫീസാണ് ഇപ്പോൾ കുത്തനെ വർധിപ്പിച്ചത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെ കേന്ദ്രം കണ്ണടയ്‌ക്കുന്നു. വിദ്യാർത്ഥികളെ ദുരിതത്തിലാക്കി വീണ്ടും ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.