Skip to main content

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ബുധനാഴ്ചത്തെ മാതൃഭൂമിയിൽ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ വീണ്ടും തർക്കം എന്ന നിലയിൽ പി കെ മണികണ്ഠൻ്റെ പേരിൽ നൽകിയ വാർത്തയ്ക്ക് വസ്തുതകളുമായി ഒരു ബന്ധവുമില്ല. സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കോൺഗ്രസ് ഏജൻ്റാണെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ തുറന്നടിച്ചുവെന്ന് റിപ്പോർട്ടർ തട്ടി വിട്ടിട്ടുണ്ട്. യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുക പോലും ചെയ്യാത്ത ഞാൻ സംസാരിച്ചുവെന്ന് ഈ റിപ്പോർട്ടർക്ക് എങ്ങനെ വിവരം കിട്ടി. ഇത്തരത്തിൽ ഭാവനാ വിലാസം നടത്തി വാർത്ത തയ്യാറാക്കിയത് സിപിഐ എമ്മിനെയും ജനറൽ സെക്രട്ടറിയെയും എന്നെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നെ വ്യക്തിഹത്യ നടത്താനും സിപിഐ എമ്മിനെ താറടിച്ചു കാണിക്കാനും തുടർച്ചയായി ഇത്തരം വാർത്തകൾ മാതൃഭൂമി കൃത്രിമായി സുഷ്ടിച്ചു വരികയാണ്. അതിൻ്റെ തുടർച്ചയാണ് ഈ സൃഷ്ടിയും. സാമ്പത്തിക താൽപര്യത്തോടെയുള്ള പെയ്ഡ് ന്യൂസ് ആണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കും. എന്നിട്ടും തിരുത്തുന്നില്ലെങ്കിൽ തുടർ നിയമനടപടികളിലേക്ക് കടക്കും.
വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകും. ലേഖകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി മാനേജ്മെൻ്റിന് കത്ത് നൽകും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.