Skip to main content

കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം ആഗോള മാതൃകയെന്ന് യുനിസെഫ് പഠനം

കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം ആഗോള മാതൃകയെന്ന് യുനിസെഫ് പഠനം. കേരളത്തിൽ നടപ്പാക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ (എഡ്ടെക്) ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാത്രമല്ല, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും വികസിത രാജ്യങ്ങൾക്കും ഒരുപോലെ മാതൃകയാക്കാൻ പര്യാപ്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘നൈപുണി വികസനത്തിലൂടെ കൗമാര ശാക്തീകരണം: ഭാവി മുന്നൊരുക്കത്തോടെ ലിറ്റിൽ കൈറ്റ്സ് -ഒരു പ്രചോദന കഥ' എന്ന പേരിലാണ്‌ റിപ്പോർട്ട്‌. കേരളത്തിലെ 2173 ഹൈസ്കൂളുകളിൽ 2018-ൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചാണ് യുനിസെഫ് പ്രത്യേക പഠനം നടത്തിയത്. കോർപ്പറേറ്റുകളെ ആശ്രയിക്കാതെ കൈറ്റ് സ്വന്തമായി രൂപകൽപ്പന ചെയ്ത പദ്ധതിയിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ അക്കാദമിക രംഗത്ത് ഫലപ്രദമായി ഉപയോഗിച്ചതായി പറയുന്നു. യൂറോപ്യൻ രാജ്യമായ ഫിൻലന്റ് ഇത് നടപ്പാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതും സ്വതന്ത്ര സോഫ്റ്റ്‍‍വെയ‍ർ ഉപയോഗിച്ചതുകൊണ്ട് കേരളം 3000 കോടി രൂപ ലാഭിച്ചു. കേരളത്തെ വിജ്ഞാന സമൂഹമായും വിജ്ഞാന സമ്പദ്ഘടനയായും ഉയർത്താൻ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ആക്കം കൂട്ടുമെന്നും യുനിസെഫ് റിപ്പോർട്ടിൽ പറയുന്നു. 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.