കേന്ദ്ര സർക്കാരിന്റെ പി എം കെയേഴ്സ് എന്ന പദ്ധതി കേവലം പ്രചാരണത്തിന് വേണ്ടി മാത്രമാണെന്ന് തെളിഞ്ഞു. കോവിഡ് കാലത്ത് അനാഥമാക്കപ്പെട്ട കുട്ടികളെ സഹായിക്കാൻ ഉദ്ദേശിച്ച് ഉള്ളതാണെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ ഈ പദ്ധതിയിൽ ലഭിച്ച 51% അപേക്ഷകളും തള്ളി. 613 ജില്ലകളിൽ നിന്നായി 9330 അപേക്ഷകൾ ലഭിച്ചതിൽ 4781 എണ്ണവും തളളി. അപേക്ഷകൾ എന്ത് കൊണ്ട് തള്ളി എന്നത് വ്യക്തമാക്കപ്പെട്ടിട്ടും ഇല്ല. കോവിഡ് മൂലം ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് 23 വയസ്സ് ആകുന്നത് വരെ വിദ്യാഭ്യാസ സാമ്പത്തിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും എന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് ഈ വിധത്തിൽ എത്തിയത്. മോഡി ഗ്യാരന്റി എന്ന തട്ടിപ്പ് പ്രചാരണത്തിന്റെ മറ്റൊരു മുഖം കൂടി പുറത്ത് വന്നു.