വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി സഖാവ് എൻഗുയൻ ഫൂ ട്രോങ്ങിന്റെ നിര്യാണത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി, പാർടി പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം സ. അരുൺകുമാർ എന്നിവർ ഡൽഹിയിലെ വിയറ്റ്നാം എംബസിയിലെത്തി അനുശോചനം അറിയിച്ചു. അനുശോചന കുറിപ്പ് വിയറ്റ്നാം അംബാസിഡർക്ക് കൈമാറി.