Skip to main content

സ. വി ശിവദാസൻ എംപി ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കൾ ഡൽഹി രാജേന്ദ്രനഗറിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ നടന്ന അപകടസ്ഥലം സന്ദർശിക്കുകയും വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു

ഡൽഹി രാജേന്ദ്രനഗറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ ഓവുചാലിൽ നിന്നും മഴവെള്ളം കയറി മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാര്‍ഥികൾ മരിച്ച സംഭവത്തിൽ ഗുരുതരമായ അനാസ്ഥയാണ് അധികൃതരിൽ നിന്നുമുണ്ടായത്. ഇക്കാര്യത്തിൽ ദുരന്തത്തിൽ അകപ്പെട്ട വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നതിലടക്കം ഗുരുതര വീഴ്ച്ചവരുത്തിയവർക്കെതിരെ കർശന നടപടി എടുക്കണം. സ. വി ശിവദാസൻ എംപി ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കൾ അപകടസ്ഥലം സന്ദർശിക്കുകയും കോച്ചിങ് സെന്ററിന് മുന്നിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.